1
00:00:14,890 --> 00:00:16,642
സ്റ്റാർ ട്രെക്കിൽ: പിക്കാർഡിൽ ഇതുവരെ...

2
00:00:18,394 --> 00:00:20,354
ഞാൻ കുറച്ചുനേരം ഷിപ്പ് നയികാമെന്ന് ഞാൻ കരുതുന്നു.

3
00:00:20,438 --> 00:00:22,690
ഇല്ല. നിൽക്കു. ഞാൻ... എന്റെ
നിയന്ത്രണത്തിലാണ്.

4
00:00:22,690 --> 00:00:24,233
ഇനിയില്ല.

5
00:00:24,233 --> 00:00:25,776
ലോസ് ഏഞ്ചൽസിൽ ഒരു ബോർഗ് ക്വീനിനെ
അഴിച്ചുവിട്ടിരിക്കുകയാണ്.

6
00:00:25,860 --> 00:00:28,070
അവൾ ബോർഗ് ക്വീനല്ല.
അങ്ങനെ പറയരുത്.

7
00:00:28,154 --> 00:00:31,282
നാനോപ്രോബുകൾ പെരുകുന്നു, ക്വീൻ കൂടുതൽ ശക്തമാകുന്നു.
ജുറാത്തിയുടെ സ്വഭാവസവിശേഷതകൾ പതുക്കെ മങ്ങുകയാണ്.

8
00:00:32,908 --> 00:00:35,786
ഒരു പുതിയ ക്വീനിന്റെ ജനനത്തിന്
നമ്മൾ സാക്ഷ്യം വഹിക്കുകയാണ്.

9
00:00:35,870 --> 00:00:38,622
നമ്മൾ ഭാവിയെ രക്ഷികേണ്ടവരായിരുന്നു,
ഒരുപക്ഷെ നമ്മൾ അതിനെ നശിപ്പിച്ചേക്കാം.

10
00:00:38,706 --> 00:00:41,584
- എന്റെ ജീവിതലക്ഷ്യമാണ്.
- നിങ്ങൾ എന്നെ ഭയപ്പെടുത്തുകയാണ്.

11
00:00:41,584 --> 00:00:43,919
നീയാണ് എല്ലാം എന്ന് ഞാൻ എന്നെ തന്നെ വിശ്വസിപ്പിച്ചു.

12
00:00:44,003 --> 00:00:45,629
നിന്നെക്കൊണ്ട് സാധിക്കുമെന്ന്.

13
00:00:45,713 --> 00:00:47,590
എന്തുകൊണ്ടാണ് എനിക്ക് ഇതൊന്നും ഓർമയില്ലാത്ത?

14
00:00:47,590 --> 00:00:49,383
ഇതൊന്നും?

15
00:00:49,467 --> 00:00:51,844
ഇത് അവസാനത്തതായിരിക്കും.

16
00:00:51,844 --> 00:00:56,223
അവൾ അതിജീവിക്കുമെന്ന്
ഉറപ്പാക്കാൻ ഞാൻ എന്തും ചെയ്യും.

17
00:00:56,307 --> 00:00:57,850
കോറെ.

18
00:00:57,850 --> 00:00:59,852
ഡാഡ്, നിങ്ങൾ എന്താണ് ചെയ്തത്?

19
00:00:59,852 --> 00:01:05,065
അവൻ പറയുന്നത് ഇത് എന്നെക്കുറിച്ചാണ് എന്നാണ്,
എന്നാൽ ഇത് വളരെ അടിയന്തിരാമായി അവന് വേണ്ടതാണ്.

20
00:01:05,149 --> 00:01:06,776
അത് അപ്രതീക്ഷിതമായിരുന്നു.

21
00:01:06,776 --> 00:01:08,652
ഞാൻ ക്യുവിനെ വിളിക്കണമെന്ന്
നീ ശരിക്കും ആഗ്രഹിക്കുന്നുണ്ടാകില്ല.

22
00:01:17,369 --> 00:01:19,371
അത്...ശരിയായില്ലേ?

23
00:01:23,375 --> 00:01:24,376
ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

24
00:01:24,460 --> 00:01:26,670
ഒരേഒരു ഡ്രിങ്ക്,
പിന്നെ ഞാൻ നിങ്ങളെ ശല്യപ്പെടുത്തില്ല. ദയവായി.

25
00:01:26,754 --> 00:01:30,341
നമുക്കെല്ലാവർക്കും പറയാൻ എന്തെകിലും
രസകരമായത് ഉണ്ടാകുമെല്ലോ.

26
00:01:31,383 --> 00:01:33,719
- ഇത് എന്താണ്?
- ലോ എൻഫോഴ്സ്മെന്റ്.

27
00:01:33,803 --> 00:01:36,013
നിങ്ങൾ രണ്ടുപേരും എന്റെ കൂടെ വരണം.

28
00:02:34,071 --> 00:02:35,239
ഒടുവിൽ.

29
00:02:35,239 --> 00:02:38,200
ഇത് വെൽസ് അല്ലെ?

30
00:02:41,537 --> 00:02:43,914
പേടിക്കേണ്ട. ഇതൊരു അഭിമുഖം മാത്രമാണ്.

31
00:02:44,623 --> 00:02:46,834
ചോദ്യം ചെയ്യൽ എന്ന വാക്ക് എനിക്ക് ഇഷ്ടമല്ല.

32
00:02:48,460 --> 00:02:51,088
എല്ലാം ശരി. ഒന്ന് നോക്കട്ടെ...

33
00:02:53,173 --> 00:02:59,096
ചോദ്യം ഒന്ന്, നിങ്ങൾ ഒരു അന്യഗ്രഹ ജീവരൂപമാണോ?

34
00:03:05,561 --> 00:03:09,857
അല്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും.

35
00:03:14,069 --> 00:03:15,279
നിങ്ങൾ എന്താണ് എഴുതുന്നത്?

36
00:03:15,279 --> 00:03:19,825
ശരി, നിങ്ങൾ ചിരിക്കുന്നു, അതിനാൽ നിങ്ങളുടെ
ഇനത്തിന് നർമ്മം ഉണ്ടെന്ന് ഞാൻ കുറിച്ച് വെക്കുകയാണ്.

37
00:03:19,909 --> 00:03:21,702
ഇത് അസംബന്ധമാണ്.

38
00:03:21,702 --> 00:03:25,497
നോക്കൂ, ഞങ്ങൾ സഹകരിച്ചു,
ഇപ്പോൾ ഞങ്ങൾ പോകാൻ ആഗ്രഹിക്കുന്നു.

39
00:03:25,581 --> 00:03:28,000
യൂറോപ്പ മിഷൻ അട്ടിമറിക്കാനുള്ള നിങ്ങളുടെ
പദ്ധതിയെക്കുറിച്ച് എന്നോട് പറഞ്ഞാൽ

40
00:03:28,000 --> 00:03:30,502
ഉടൻ തന്നെ നിങ്ങൾക്ക് പോകാം.

41
00:03:32,755 --> 00:03:35,591
അതാ അത്രേയേയുള്ളു.

42
00:03:35,591 --> 00:03:37,760
ഈ മനുഷ്യന് വട്ടാണ്.

43
00:03:38,844 --> 00:03:40,846
ഇത് ഒട്ടും ഔദ്യോഗികമല്ല.

44
00:03:41,680 --> 00:03:45,726
തകർന്ന ഫയലിംഗ് കാബിനറ്റുകളുള്ള
ഒരു ബേസ്മെന്റിലാണ് നമ്മൾ.

45
00:03:45,726 --> 00:03:47,645
ആ ക്യാമറ പ്ലഗിൻ ചെയ്തിട്ടില്ല.

46
00:03:50,022 --> 00:03:51,148
നീ പറഞ്ഞത് ശരിയാണ്.

47
00:03:52,232 --> 00:03:53,859
ഇവ തികച്ചും അനൗദ്യോഗികമാണ്.

48
00:03:54,526 --> 00:03:56,862
വാസ്തവത്തിൽ, നിങ്ങൾ

49
00:03:57,696 --> 00:04:00,824
ഈ എഫ്ബിഐ ഫീൽഡ് ഓഫീസ് ബേസ്മെന്റിൽ
ഉണ്ടെന്ന് ആർക്കും അറിയില്ല.

50
00:04:01,617 --> 00:04:04,078
ഇവിടെ പൊതുവെ എല്ലാം അപ്രത്യക്ഷമാകാറാണ് പതിവ്.

51
00:04:04,078 --> 00:04:06,914
പ്രതീക്ഷകൾ, സ്വപ്നങ്ങൾ...

52
00:04:08,791 --> 00:04:12,211
ഇന്നത്തോടെ, അന്യഗ്രഹജീവികളും.

53
00:05:55,355 --> 00:06:00,569
സ്റ്റാർ ട്രെക്ക്
പിക്കാർഡ്

54
00:06:01,862 --> 00:06:03,614
ജീൻ റോഡൻബെറി സൃഷ്ടിച്ച
സ്റ്റാർ ട്രെക്ക്: നെക്സ്റ്റ് ജനറേഷൻ അടിസ്ഥാനമാക്കിയത്

55
00:06:25,427 --> 00:06:27,221
ഞങ്ങൾ ജുരാട്ടിയെ
ഒരു ഡൈവ് ബാറിലേക്ക് ട്രാക്ക് ചെയ്തിട്ടുണ്ട്.

56
00:06:28,680 --> 00:06:30,265
- ശരി, ഞാൻ നിന്റെ അടുത്തേക്ക് വരുകയാണ്.
- വേണ്ട!

57
00:06:30,349 --> 00:06:31,892
അരുത്, നീ ലാ സിറീനയിൽ തന്നെ നിൽക്കണം.

58
00:06:31,892 --> 00:06:34,019
- നിനക്കെന്താ ഭ്രാന്തു പിടിച്ചോ?
- റിക്കാർഡോ!

59
00:06:34,103 --> 00:06:36,188
എൽ-എയിൽ ഒരു ബോർഗ് ക്വീൻ സ്വതന്ത്രയായി നടക്കുന്നു.

60
00:06:36,188 --> 00:06:37,940
ഇത് എത്രത്തോളം അപകടകരമാണെന്ന്
എനിക്കറിയില്ലെന്ന് നീ കരുതുന്നുണ്ടോ?

61
00:06:37,940 --> 00:06:39,942
ഇത് 2024 ആണ്.

62
00:06:39,942 --> 00:06:43,028
റിവോൾവിംഗ് വാതിലുകളിൽ തന്നെ ആളുകൾക്ക് ബുദ്ധിമുട്ടാണ്.
അപ്പോളാണ് ഒരു ബോർഗ് ക്വീനിനെ കൈകാര്യം ചെയുന്നത്.

63
00:06:43,112 --> 00:06:46,698
അവൾ ഒരു ബോർഗ് ക്വീനിനേക്കാൾ അപ്പുറമാണ്.
അവളിൽ ആഗ്നസുണ്ട്.

64
00:06:46,782 --> 00:06:48,158
ആയിരിക്കാം.

65
00:06:48,242 --> 00:06:50,202
നീ എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റംസും
പരിശോധിച്ച്

66
00:06:50,202 --> 00:06:52,621
അവൾ മറ്റൊന്നും ബോഗിഫൈ
ചെയ്തിട്ടില്ലെന്ന് ഉറപ്പ് വരുത്തണം.

67
00:06:52,621 --> 00:06:55,916
അവളെ കണ്ടെത്തിക്കഴിഞ്ഞാൽ അവളെ കണ്ടൈൻ ചെയ്യാനുള്ള
ഒരു വഴിയും കണ്ടെത്തണം. പുറത്ത് എവിടെയെങ്കിലും.

68
00:06:55,916 --> 00:06:59,753
അസാധാരണമായ ജീവിത അടയാളങ്ങൾ, പക്ഷേ അവ
ചൂണ്ടിക്കാണിക്കാൻ കഴിയാത്ത അത്ര ദൂരെയാണ്.

69
00:06:59,837 --> 00:07:02,965
അപ്പോൾ അവൾ 15-ബ്ലോക്ക്
ചുറ്റളവിൽ എവിടെയെങ്കിലും ഉണ്ടോ?

70
00:07:02,965 --> 00:07:05,008
അത് പോരാ.

71
00:07:05,092 --> 00:07:06,635
നീ മെച്ചപ്പെടുത്തേണ്ടതുണ്ട്, ലേഡി.

72
00:07:08,095 --> 00:07:10,597
ഒരു ക്രാനിയൽ ഇംപ്ലാന്റും ബോർഗ് പ്രോക്സിമിറ്റി
ട്രാൻസ്സീവറിന് തുല്യമല്ല.

73
00:07:10,681 --> 00:07:12,808
- എനിക്ക് അവളെ ട്രാക്ക് ചെയ്യാൻ കഴിയില്ല.
- ഞാൻ ഉദ്ദേശിച്ചത് അനലോഗ് എന്നാണ്.

74
00:07:12,808 --> 00:07:15,811
നീ അവളാണ്, എന്ന് വിചാരിക്കുക.

75
00:07:15,811 --> 00:07:17,604
നീ എന്ത് ചെയ്യും?

76
00:07:17,688 --> 00:07:21,024
എനിക്കറിയില്ല റാഫി. ഞാൻ ബോർഗ് അല്ലല്ലോ.

77
00:07:21,108 --> 00:07:22,901
പക്ഷേ നീ സെവനാണ്.

78
00:07:23,610 --> 00:07:25,946
അത് കൃത്യമായി നിന്റെ ആരാണ്?

79
00:07:26,989 --> 00:07:28,615
എന്താണെന്ന് അറിയാമോ? വേണ്ടാ വിട്ടേക്ക്.

80
00:07:28,699 --> 00:07:31,368
- എനിക്ക് നിങ്ങളുടെ ജാലകത്തെക്കുറിച്ച് ചോദിക്കാമോ?
- നിങ്ങൾ ഒരു പോലീസുകാരനാണോ?

81
00:07:32,077 --> 00:07:33,495
നിങ്ങൾക്ക് പോലീസിനോട് സംസാരിക്കേണ്ടേ?

82
00:07:33,579 --> 00:07:36,290
അവർ നട്ട് കേസുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നത്
എന്ന് ഞാൻ കണ്ടിട്ടുണ്ട്. അത് അത്ര സുഖകരമല്ല.

83
00:07:37,249 --> 00:07:40,085
അതുകൊണ്ടാണ് പോലീസ് കണ്ടെത്തുന്നതിന് മുമ്പ് അവളെ
കണ്ടത്തേണ്ടത്. അവൾക്ക് സുഖമില്ലത്തതാണ്.

84
00:07:40,169 --> 00:07:41,503
ശരിക്കും.

85
00:07:42,296 --> 00:07:43,547
അവളെന്റെ സഹോദരിയാണ്.

86
00:07:44,339 --> 00:07:46,758
ഞങ്ങൾ അവളെ ഒരു ഫാസിലിറ്റിയിലേക്ക് എത്തിക്കാൻ
ശ്രമിക്കുകയാണ്. സഹായിക്കാൻ കഴിയുമെങ്കിൽ...

87
00:07:48,802 --> 00:07:51,763
അവൾ ഒരു പുരുഷനുമായി ഇവിടെ നിന്ന് പോയി.
വലിയ, ചുവന്ന താടിയുള്ള ഒരാൾ.

88
00:07:51,847 --> 00:07:52,931
എങ്ങോട്ടാ പോയത്?

89
00:07:53,015 --> 00:07:55,392
- അവൾ ആ വഴി പോയി, ആ വളവ് തിരിഞ്ഞു.
- നന്ദി.

90
00:07:57,060 --> 00:07:58,312
ഒരു അനലോഗിന് ഇതെങ്ങനെ?

91
00:08:00,355 --> 00:08:05,360
എന്നെ വിശ്വസിക്കൂ, നാളെ റോക്കറ്റ് സുരക്ഷിതമായി
വിക്ഷേപിക്കുന്നത് കാണുമ്പോൾ ഞങ്ങൾ ആവേശഭരിതരാകും.

92
00:08:07,779 --> 00:08:09,865
എനിക്ക് നഗരത്തിൽ വെച്ച് ഒരു സ്ത്രീ സുഹൃത്തിനെ കിട്ടി,

93
00:08:09,865 --> 00:08:13,744
സി.സി.ടി.വിയിൽ എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ
അപ്പോൾ എനിക്കൊരു ഇമെയിൽ ഇട്ടേക്ക്.

94
00:08:13,744 --> 00:08:17,122
ഡൗണ്ടൗൺ തെരുവിൽ ആരെങ്കിലും
തിളങ്ങുന്നത് പോലെ കണ്ടാൽ.

95
00:08:17,206 --> 00:08:23,170
ആ ചിത്രം ഞങ്ങളുടെ ഡാറ്റാബേസിലേക്ക് അയക്കുക... ബൂം!

96
00:08:24,755 --> 00:08:27,966
യൂറോപ്പ ഗാലയിൽ വന്ന ആറ് അതിക്രമികളിൽ ഒരാൾ.

97
00:08:28,926 --> 00:08:30,510
ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ, ഞാൻ ആലോചിക്കുന്നത്,

98
00:08:30,594 --> 00:08:35,224
കുറെ അന്യഗ്രഹജീവികൾ ബഹിരാകാശ ദൗത്യത്തിനായുള്ള
ഗാലയിൽ നുഴഞ്ഞകേറുന്നത് എന്തിനാണെന്നാണ്.

99
00:08:38,769 --> 00:08:42,564
തീവ്രവാദികളെ തകർക്കാൻ അയക്കുന്ന തരത്തിലുള്ള
ആളാണെന്ന് നിങ്ങളെ കണ്ടാൽ തോന്നുന്നില്ല.

100
00:08:43,690 --> 00:08:48,195
എഫ്.ബി.ഐ-യുടെ പ്രധാന ചോദ്യം
ചെയ്യൽ വൈബുകൾ കിട്ടുന്നില്ല.

101
00:08:49,571 --> 00:08:51,573
മറ്റെന്തോണ് നിങ്ങളെ ഈ കസേരയിൽ എത്തിച്ചത്?

102
00:08:53,408 --> 00:08:55,494
പറയൂ, ഏജന്റ് വെൽസ്...

103
00:08:57,412 --> 00:08:59,998
എന്താണ് നിങ്ങളെ ഈ ജോലിക്ക് അർഹനാക്കുന്നത്?

104
00:09:01,291 --> 00:09:05,087
എന്നെ ഒരു നല്ല പഴയകാല അർപ്പണബോധമുള്ള
ഒരു സിവിൽ ഓഫീസറായി കണ്ടാൽ മതി.

105
00:09:05,963 --> 00:09:08,715
ഒരുപാട് ജോലി ചെയ്യും. ഉറങ്ങാറില്ല.

106
00:09:08,799 --> 00:09:12,469
ചുളിവുകൾ വീണ വസ്ത്രങ്ങൾ ധരിച്ച്,
ഒരു വലിയ കപ്പ് കാപ്പിയുമായി വരു.

107
00:09:12,469 --> 00:09:16,807
ഞാൻ ഒരു ബാർ അറ്റെൻഡറാണ്,
നിങ്ങളെ പോലുള്ളവരെ ഞാൻ ഇതുന് മുന്പും കണ്ടിട്ടുണ്ട്.

108
00:09:17,766 --> 00:09:19,142
ഇത് തികച്ചും വ്യക്തിപരമാണ്.

109
00:09:22,854 --> 00:09:25,524
സാറിന്റെ കൈയിലുള്ളത് ഒരു ആഴത്തിലുള്ള മുറിവാണെല്ലോ.

110
00:09:25,524 --> 00:09:26,984
കണ്ടിട്ട് ഒരു ഐ.വി-യിൽ നിന്നുള്ളതാണെന്ന് തോന്നുന്നു.

111
00:09:26,984 --> 00:09:28,527
ഞാൻ ഡീഹൈഡ്രേറ്റഡ് ആയിരുന്നു...

112
00:09:30,487 --> 00:09:32,823
എല്ലാത്തിനുമുപരി, ഞാൻ ഒരു മനുഷ്യൻ മാത്രമാണ്.

113
00:09:34,491 --> 00:09:35,867
അത് എന്തായാലും നിങ്ങളാണ്.

114
00:09:36,618 --> 00:09:39,246
നന്ദി, ഫോക്സ്. തൽക്കാലം ഇത്രയേയുള്ളൂ.

115
00:09:47,045 --> 00:09:50,299
യൂറോപ്പ മിഷനിൽ നമ്മൾ കൈകടത്തുകയാണെന്ന്
അയാൾ വിശ്വസിക്കുന്നുവെങ്കിൽ,

116
00:09:50,299 --> 00:09:54,678
അപ്പോൾ ക്യൂവിന് റെനിയെ ഷിപ്പിൽ കയറുന്നതിൽ
നിന്ന് തടയേണ്ട ആവശ്യമില്ല.

117
00:09:54,678 --> 00:09:58,932
അധികാരികൾ തന്നെ ലോഞ്ച് പിൻവലിക്കും.

118
00:10:01,101 --> 00:10:04,521
മാത്രമല്ല, നമ്മൾ സ്വയം നമ്മുടെ
ഭാവിയെ തകർക്കുകയും ചെയ്യും.

119
00:10:06,690 --> 00:10:09,026
നിരാശ എന്നെ കീഴടക്കി.

120
00:10:12,404 --> 00:10:13,989
എനിക്കിപ്പോൾ അറിയാം...

121
00:10:15,282 --> 00:10:17,200
ഇത് അവസാനത്തേതായിരിക്കുമെന്ന്.

122
00:10:23,582 --> 00:10:24,833
എനിക്ക് അവിടെ എത്തിച്ചേർന്നേ പറ്റു.

123
00:10:34,301 --> 00:10:37,721
ആസ്പെക്റ്റസ്, 2D വീഡിയോ 3D പരിതസ്ഥിതിയിലേക്ക്
എക്സ്ട്രാപോളേറ്റ് ചെയ്യുക.

124
00:10:43,185 --> 00:10:45,312
ഡാഡ്, നിങ്ങൾ എന്താ മറച്ചു വെക്കുന്നത്?

125
00:10:46,313 --> 00:10:47,647
ക്ഷമ, എന്റെ പ്രിയപ്പെട്ടവളെ.

126
00:10:49,983 --> 00:10:51,818
നിങ്ങൾ ആരാണ്?

127
00:10:51,902 --> 00:10:55,614
ഒരു സുഹൃത്ത്, ഒരു ഫയർസ്റ്റാർട്ടർ, ഒരു സിമുലാക്ര,

128
00:10:55,614 --> 00:10:59,493
നിങ്ങളുടെ അച്ഛന്റെ സിസ്റ്റത്തിൽ ഞാൻ ഹാക്ക് ചെയ്തപ്പോൾ
ഇവിടെ ചേർക്കപ്പെട്ട ഒരു ലിവിംഗ് പ്രോഗ്രാം.

129
00:10:59,493 --> 00:11:02,746
ഈ നിമിഷത്തിൽ നിങ്ങൾ വരുന്നതിനായി
കാത്തിരിക്കുകയായിരുന്നു.

130
00:11:07,542 --> 00:11:10,003
അന്വേഷിക്കുന്ന ഉത്തരങ്ങളോട് വളരെ അടുത്താണ് നീ.

131
00:11:15,884 --> 00:11:17,677
മറ്റുള്ളവർ അതിജീവിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു.

132
00:11:19,638 --> 00:11:22,599
നിങ്ങളുടെ കൂട്ടത്തിൽ നീ ഏറ്റവും
ശക്തയിരുന്നുവെന്ന് തോന്നുന്നു.

133
00:11:31,566 --> 00:11:33,485
അതൊരു മനുഷ്യ ജീനോമാണ്.

134
00:11:35,362 --> 00:11:37,781
അവൻ എന്തായിരുന്നു... ഞാൻ...

135
00:11:39,574 --> 00:11:42,953
ഞാനൊരു... ഞാനൊരു പരീക്ഷണമാണോ?

136
00:11:42,953 --> 00:11:47,457
അവൻ നിന്നെ സൃഷ്ടിച്ചു എന്നിട്ട് ഒരു ജയിലിൽ അടച്ചു.

137
00:11:47,541 --> 00:11:49,376
ഞാൻ കീ നിനക്ക് അയയ്ക്കുകയാണ്.

138
00:11:49,376 --> 00:11:51,253
അത് ഉപയോഗിക്കാൻ നിനക്ക് ധൈര്യമുണ്ടോ?

139
00:12:01,304 --> 00:12:03,140
എയർലോക്കിൽ ഡെലിവറി

140
00:12:06,393 --> 00:12:09,646
പരിസ്ഥിതി സുരക്ഷിത എയർലോക്കിൽ ഡെലിവറി ലഭ്യമാണ്.

141
00:12:26,788 --> 00:12:30,167
സ്വാതന്ത്ര്യം

142
00:12:36,006 --> 00:12:38,383
നിങ്ങളെ വിശ്വസിക്കുമ്പോൾ ആളുകൾ വളരെ ലളിതമാണ്.

143
00:12:38,467 --> 00:12:41,470
അവന്റെ മുഖം ഒരു മാപ്പ് പോലെയാണ്, അവനോട് എന്താണ്
പറയേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു.

144
00:12:42,053 --> 00:12:43,597
ഞാൻ പ്രസിഡന്റായതിൽ അതിശയിക്കാനില്ല.

145
00:12:44,806 --> 00:12:45,807
ശേ.

146
00:12:50,395 --> 00:12:53,857
അതിനർഥം ജുറാറ്റി അവിടെ എവിടെയോ നിന്ന്
ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു എന്നല്ല.

147
00:12:53,857 --> 00:12:55,775
അവൾ ശ്രമിക്കുന്നുണ്ടെങ്കിൽ,
അവൾ പരാജയപ്പെട്ട്കൊണ്ടിരിക്കുകയാണ്.

148
00:12:58,987 --> 00:13:00,280
എനിക്ക് വേറെയൊന്നും വേണ്ട.

149
00:13:02,199 --> 00:13:04,201
അവളുടെ സ്ഥാനത് ഞാൻ ആയിരുന്നെകിൽ,

150
00:13:05,911 --> 00:13:07,329
എനിക്ക് കണക്ഷൻ ഒഴികെ മറ്റൊന്നും വേണ്ടി വരില്ല.

151
00:13:08,914 --> 00:13:11,875
നിനക്കു അത് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ,

152
00:13:11,875 --> 00:13:13,960
അത് തിരികെ ലഭിക്കുന്നതല്ലാതെ
മറ്റൊന്നും ചിന്തിക്കാൻ കഴിയില്ല...

153
00:13:14,044 --> 00:13:17,881
അത് കൊള്ളാം. നല്ലത്.
ശരി, അത്... തുടരു.

154
00:13:20,467 --> 00:13:22,469
അവൾക്ക് ഇതുവരെ സ്വാംശീകരിക്കാൻ കഴിഞ്ഞിട്ടില്ല,
അല്ലെങ്കിൽ നമ്മൾ അറിയാമായിരുന്നു.

155
00:13:24,137 --> 00:13:26,139
അവൾ ആഗ്രഹിക്കുന്നത് അവൾക്ക് ലഭിച്ചില്ല,

156
00:13:26,223 --> 00:13:30,018
അത്കൊണ്ടാണ് അവൾ ഒറ്റക്ക് ഒറ്റക്ക് ആ കണക്ഷൻ
പുനഃസൃഷ്ടിക്കാൻ ശ്രമിച്ചത്.

157
00:13:31,353 --> 00:13:32,604
അവനെ എന്തിന് കൊല്ലണം?

158
00:13:32,604 --> 00:13:34,105
കാരണം അത് പ്രവർത്തിച്ചില്ല.

159
00:13:36,358 --> 00:13:39,986
അവൾക്ക് ഒറ്റയ്ക്ക് ഒറ്റക്ക് ഒന്നും തോന്നിയില്ല.
അത് മതിയായിരുന്നില്ല.

160
00:13:42,072 --> 00:13:43,657
അവൾ നിരാശയായി. ദേഷ്യം വന്നു.

161
00:13:43,657 --> 00:13:46,993
അവളെ തൃപ്തിപ്പെടുത്താൻ കഴിയാത്തത് കൊണ്ട്
അതിന്റെ മേലേ തന്നെ ദേഷ്യം തീർത്തു.

162
00:13:48,328 --> 00:13:51,331
വൗ. ഞാൻ ഉദ്ദേശിക്കുന്നത്,
ഇത് അവിശ്വസനീയമാംവിധം ശരിയാണ്...

163
00:13:51,331 --> 00:13:52,624
പറയാതെ ഇരിക്കാമോ?

164
00:13:53,792 --> 00:13:56,628
എനിക്ക് അവളെ ആക്സസ് ചെയ്യാൻ കഴിയും,
അത് ശ്രദ്ധേയമല്ല.

165
00:13:57,212 --> 00:14:00,465
ഞാൻ പോരായ്മയുള്ളവളാണെന്നതിൽ നിനക്ക്
അൽപ്പം സന്തോഷിക്കാം.

166
00:14:00,549 --> 00:14:03,051
ശരി, ഞാൻ ഇപ്പോൾ നീ പറഞ്ഞതൊന്നും
വ്യക്തിപരമായി എടുകുന്നില്ല...

167
00:14:03,051 --> 00:14:04,844
നീ എല്ലാവരേയും സ്വാധീനിക്കുന്നു.

168
00:14:05,554 --> 00:14:07,556
എല്ലാവരും റഫി ആഗ്രഹിക്കുന്നിടത്ത് തന്നെ ആയിരിക്കണം.

169
00:14:07,556 --> 00:14:09,849
ഞങ്ങൾ അത് ശ്രദ്ധിക്കുന്നില്ലെന്ന് നീ കരുതുന്നു,
പക്ഷേ ഞങ്ങൾ എല്ലാവരും അത് ശ്രദ്ധിക്കാറുണ്ട്.

170
00:14:12,477 --> 00:14:14,521
ഇത് അവന്റെ ഫോൺ ആണെന്ന് തോന്നുന്നു.

171
00:14:14,521 --> 00:14:15,939
സെൽ ഫോൺ ബാറ്ററികളിൽ എന്താണുള്ളത്?

172
00:14:19,067 --> 00:14:20,151
ഇതാ.

173
00:14:22,946 --> 00:14:24,281
ലിഥിയം അയോണുകൾ.

174
00:14:24,281 --> 00:14:26,575
അവ ഒരു തരാം സ്ഥിരതയുള്ള ലോഹമാണ്.

175
00:14:26,575 --> 00:14:28,368
ഉയർന്ന ഊർജ്ജ സംഭരണം...

176
00:14:28,368 --> 00:14:30,453
ഹേയ്, നിനക്ക് കുഴപ്പമൊന്നുമില്ലലോ?

177
00:14:32,497 --> 00:14:36,459
നിങ്ങൾ സ്വാംശീകരിക്കപ്പെടുമ്പോൾ, ബോർഗ് നിങ്ങൾക്ക്
സ്ഥിരതയുള്ള ലോഹങ്ങൾ കുത്തിവയ്ക്കുന്നു,

178
00:14:36,543 --> 00:14:38,753
നിങ്ങളുടെ ശരീരത്തിന് നാനോപ്രോബുകൾ
കൈകാര്യം ചെയ്യാൻ ശക്തി നൽകാൻ.

179
00:14:40,964 --> 00:14:43,717
ആ ഗന്ധം എനിക്കിപ്പോഴും ഓർമയുണ്ട്.
എനിക്ക് ആറു വയസ്സായിരുന്നു.

180
00:14:45,969 --> 00:14:47,971
എനിക്കത് രുചിച്ചു നോക്കാം. ഇപ്പോൾ.

181
00:14:49,639 --> 00:14:54,436
നമുക്ക് അവളെ കണ്ടൈൻ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ,
നമുക്ക് ജുരാറ്റിയെ കൊല്ലേണ്ടിവരുമോ?

182
00:15:22,255 --> 00:15:23,715
ജുറാറ്റി!

183
00:15:23,715 --> 00:15:25,342
ആഗ്നസ്, നിർത്തു!

184
00:15:51,743 --> 00:15:54,329
അരുത്! അരുത്!

185
00:16:27,070 --> 00:16:30,824
കാര്യം പറഞ്ഞാൽ, അഭിനിവേശം എല്ലാം
അവസാനിക്കുന്നത് വരെ അഭിനിവേശം മാത്രം.

186
00:16:30,824 --> 00:16:32,200
അപ്പോൾ അത് ഉത്സാഹമാണ്.

187
00:16:32,200 --> 00:16:34,452
ക്ഷമിക്കണം. എന്ത്?

188
00:16:34,536 --> 00:16:36,162
ഐ.വിയുടെ മുറിവ്.

189
00:16:36,246 --> 00:16:38,164
നിങ്ങൾ ആശുപത്രിയിൽ പോയില്ലെന്നത് വ്യക്തം.

190
00:16:38,248 --> 00:16:42,127
ഞാൻ ആലോചിക്കുകയായിരുന്നു, "ക്ലിനിക്. ക്ലിനിക്?
ഞാൻ ഈ അടുത്ത ഇറ്റ് വാക്ക് എവിടെയാണ് കേട്ടത്?"

191
00:16:42,127 --> 00:16:43,670
വേറെ ആരൊക്കെയാണ് ക്ലിനിക്കിൽ
പോയതെന്ന് നിങ്ങൾക്കറിയാമോ?

192
00:16:45,380 --> 00:16:47,006
നിങ്ങളുടെ ചങ്ങാതി.

193
00:16:47,090 --> 00:16:50,051
അവിടെ ഹോംലാൻഡ് സെക്യൂരിറ്റി റെയ്ഡിനിടെയാണ്
അയാൾ പിടിയിലായത്.

194
00:16:50,135 --> 00:16:54,681
തികച്ചും നിരുപദ്രവകരമായ
പ്രസ്താവനയാണ് അവൻ നടത്തിയത്.

195
00:16:55,682 --> 00:16:57,392
അത് ഒന്ന് ഉറക്കെ വായിക്കാമോ?

196
00:16:58,977 --> 00:17:04,023
പ്രത്യേകിച്ച് പ്രാകൃതമായ ഒരു ഭൂതകാലത്തിൽ
ഞാൻ വീണ്ടും കുടുങ്ങി

197
00:17:04,107 --> 00:17:08,236
മിസ്ഫിറ്റുകളുടെ ഒരു റാഗ്ടാഗ് ഗ്രൂപ്പ് ഉപയോഗിച്ച്
ടൈംലൈൻ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നു,

198
00:17:08,236 --> 00:17:11,614
കൂടെ ഒരു സൈബർനെറ്റിക് ക്വീനുമുണ്ട്.

199
00:17:11,698 --> 00:17:13,491
പഴയ കൂട്ടത്തോടൊപ്പം മനുഷ്യരാശിയെ മുഴുവൻ
തുടച്ചുനീക്കാൻ മാത്രമാണുള്ളതെന്ന്

200
00:17:13,575 --> 00:17:18,580
അവൾ ഇവിടെയുള്ളതെന്ന് എനിക്ക് ഉറപ്പുണ്ട്...

201
00:17:21,374 --> 00:17:25,003
പഴയ ഒരു അഡ്മിറൽ,
ഞാൻ മനസിലാക്കിയത് ശരിയാണെകിൽ

202
00:17:25,003 --> 00:17:28,047
ഇപ്പോൾ മാംസവും രക്തവുമുള്ള ഒരു റോബോട്ടാണ്."

203
00:17:28,131 --> 00:17:32,719
വ്യക്തമായും, അവൻ പ്രാകൃതമായ ചോദ്യം ചെയ്യൽ
വിദ്യകൾക്ക് വിധേയനായിട്ടുണ്ട്.

204
00:17:32,719 --> 00:17:34,345
അപ്പോ, കുറച്ച് കാര്യങ്ങൾ കൂടി.

205
00:17:35,388 --> 00:17:37,348
"മനുഷ്യരാശിയെ തുടച്ചുനീക്കുക"?

206
00:17:37,432 --> 00:17:38,975
അതിലേക്ക് മടങ്ങുന്നത് നന്നായിരിക്കും.

207
00:17:38,975 --> 00:17:43,897
പിന്നെ... ഈ പറഞ്ഞ ക്ലിനിക് ഞാൻ സെർച്ച് ചെയ്യിച്ചു.

208
00:17:46,941 --> 00:17:48,234
ഈ സാങ്കേതികവിദ്യ ഭൂമിയിൽ നിന്നുള്ളതല്ലെന്ന്

209
00:17:48,318 --> 00:17:52,155
എന്റെ ആളുകൾ മനസ്സിലാക്കാൻ എത്ര
സമയമെടുക്കുമെന്ന് നിങ്ങൾ കരുതുന്നു?

210
00:17:57,452 --> 00:18:01,247
മാഡം, ഹാളിൽ എന്റെ സഹപ്രവർത്തകരെ അനുഗമിക്കുന്നതിൽ
നിങ്ങൾക്ക് പ്രശ്നമില്ലേന്ന് വിചാരിക്കുന്നു?

211
00:18:01,331 --> 00:18:02,957
ഞാൻ നിങ്ങളുടെ അമ്മാവനിൽ ശ്രദ്ധിച്ചോള്ളാം.

212
00:18:10,215 --> 00:18:12,467
സ്പേസ്മാൻ സോണിക് പ്ലാനറ്റ് മാർസിനെ വിളിക്കുന്നു.

213
00:18:12,467 --> 00:18:14,761
നിനക്ക് ഓടാം, പക്ഷെ ഒളിക്കാനാവില്ല.

214
00:18:17,764 --> 00:18:18,973
മിസൈലുകൾ വിക്ഷേപിക്കു!

215
00:18:19,057 --> 00:18:20,433
ഹേയ്, അരുത്.

216
00:18:21,768 --> 00:18:23,603
ഇത് കുഴപ്പമില്ലെന്ന് നിങ്ങൾക്ക് ഉറപ്പാണോ?

217
00:18:24,312 --> 00:18:25,814
അവന് ഒന്നിനെയും വേദനിപ്പിക്കാൻ കഴിയില്ല.

218
00:18:26,397 --> 00:18:28,483
ഷിപ്പ് ഒരു മണിക്കൂറോളം
ഡയഗ്നോസ്റ്റിക് മോഡിലായിരിക്കും,

219
00:18:28,483 --> 00:18:31,361
മറഞ്ഞിരിക്കുന്ന ഏതെങ്കിലും ബോർഗ്
സബ്-ഓർഡറുകൾക്കായി പരിശോധിക്കുകയായിരിക്കും.

220
00:18:38,201 --> 00:18:39,202
നിങ്ങൾക്ക് വിശക്കുന്നുണ്ടോ?

221
00:18:40,787 --> 00:18:42,497
- - എന്തെങ്കിലും വേണ്ടതുണ്ടോ
- എന്തെങ്കിലും?

222
00:18:44,749 --> 00:18:46,167
- നാല് കേക്കുകൾ!
- റിക്കാർഡോ!

223
00:19:03,601 --> 00:19:05,895
നിങ്ങളുടെ ഒരുമിച്ചുള്ള ജീവിതം എങ്ങനെയുള്ളതാണ്?

224
00:19:05,979 --> 00:19:07,188
കുഴപ്പം പിടിച്ചതാണ്.

225
00:19:08,481 --> 00:19:13,027
അതിന്റെ ഫലം തീർച്ചയായും
അവനെ പല തരത്തിലും തളർത്തും.

226
00:19:15,154 --> 00:19:16,906
ഞാൻ വളരെയധികം ജോലി ചെയ്യും,

227
00:19:17,782 --> 00:19:21,035
ഞാൻ വീട്ടിലെത്തുമ്പോൾ, ഞാൻ അവനെ എന്റെ
കിടക്കയിൽ ടിവി കാണുന്നതിന് അനുവദിക്കും.

228
00:19:23,371 --> 00:19:24,497
അവന് ചെറിയ പ്രേശ്നമുണ്ട്.

229
00:19:25,248 --> 00:19:26,666
അവൻ പാചക ഷോകൾ ഇഷ്ടപ്പെടുന്നു.

230
00:19:29,043 --> 00:19:30,920
ഞാൻ വളർന്ന് വന്നത് മറ്റൊരു രീതിയിലാണ്.

231
00:19:31,546 --> 00:19:32,630
അതിരുകളുള്ള.

232
00:19:33,882 --> 00:19:34,924
റിസേർവ്ഡ് ആയിട്ട്.

233
00:19:36,926 --> 00:19:38,761
ഞാന് എല്ലാം തികഞ്ഞവളല്ല.
പക്ഷെ ഞാൻ ഒട്ടും മോശവുമല്ല.

234
00:19:40,054 --> 00:19:42,682
അവൻ ചെടികളോട് ഭ്രമമുള്ള ഒമ്പതു
വയസ്സുകാരനാണ്. നീ...

235
00:19:43,349 --> 00:19:44,809
നീ ഇത് നന്നായി കൈകാര്യം
ചെയ്യുന്നുവെന്ന് ഞാൻ കരുതുന്നു.

236
00:19:46,060 --> 00:19:47,270
നിന്നെക്കുറിച്ച് എന്തെങ്കിലും പറയു?

237
00:19:48,062 --> 00:19:49,939
ഞാൻ നിന്നെ ഇനി ഒരിക്കലും കാണില്ല.

238
00:19:50,023 --> 00:19:51,900
ഞാൻ നിന്നെ രക്ഷിച്ച ഓർമ്മകൾ
അല്ലാതെ മാറ്റ് ഓർമകളും കൂടുതൽ

239
00:19:51,900 --> 00:19:53,860
എന്റെ മെമ്മറി ബാങ്കിൽ ഉണ്ടാകണമെന്ന്
ഞാൻ ആഗ്രഹിക്കുന്നു.

240
00:19:54,652 --> 00:19:56,738
നമ്മൾ പരസ്പരം രക്ഷിച്ചുവെന്ന് ചിന്തിക്കാനാണ്
ഞാൻ ആഗ്രഹിക്കുന്നത്.

241
00:19:57,363 --> 00:19:58,698
നമ്മൾ വിവാഹിതരാണെന്ന് വിചാരിക്കും...

242
00:19:59,532 --> 00:20:00,658
അയ്യോ, പെണ്ണെ...

243
00:20:01,367 --> 00:20:03,620
...നമ്മൾ ഓരോ സെക്കൻഡും ഒരുമിച്ചാണ്
ചിലവഴിച്ചിരുന്നത്

244
00:20:03,870 --> 00:20:07,081
ഇപ്പോൾ ഇതൊരു ബിസിനസ് പങ്കാളിത്തം പോലെ തോന്നുന്നു.

245
00:20:07,832 --> 00:20:09,334
നമ്മൾ സംസാരിക്കുന്നു, പക്ഷേ സംസാരിക്കുന്നില്ല.

246
00:20:10,168 --> 00:20:12,670
അപ്പോൾ നമ്മൾ അക്ഷരാർത്ഥത്തിൽ കുടുങ്ങിപ്പോകുന്നു.

247
00:20:13,212 --> 00:20:16,633
ക്രിസ്മസിന് കുടുംബത്തെ കാണാൻ മാത്രമായി ഡ്രൈവ്
ചെയ്ത് വരുന്നു, വണ്ടി ബ്രേക്ക് ഡൌൺ ആകുന്നു.

248
00:20:17,717 --> 00:20:20,511
നമ്മൾ ഒരു വൃത്തികെട്ട മോട്ടലിൽ ഒരുമിച്ച്
നിൽക്കുന്നു.

249
00:20:21,137 --> 00:20:22,805
നമ്മൾ ഒരു ബാറിൽ പോയി ഹാംഗ് ഔട്ട് ചെയ്യുന്നു

250
00:20:23,139 --> 00:20:24,891
ഒരുപാട് വർഷങ്ങൾക്ക് ശേഷം, ആദ്യമായി

251
00:20:27,727 --> 00:20:30,188
ജോലിസ്ഥലത്തുള്ള എന്റെ സുഹൃത്തുമായി...

252
00:20:30,772 --> 00:20:32,482
ഒരു അവിഹിതബന്ധം പുലർത്തുന്നതിനെക്കുറിച്ച്
ഞാൻ ചിന്തിക്കുകയായിരുന്നു.

253
00:20:34,734 --> 00:20:36,611
ഇത്... നീ റൊമാന്റിക് ആകുന്നത്തതാണോ?

254
00:20:41,658 --> 00:20:45,745
ആ ബാറിൽ വെച്ച് നീ നിന്നെക്കുറിച്ച്
ചിലത് എന്നോട് പറയുന്നു.

255
00:20:48,206 --> 00:20:52,961
എനിക്ക് നിങ്ങളെ പത്ത് വർഷമായി അറിയാം,
അത് എന്നെ വേദനിപ്പിക്കുന്നു.

256
00:20:53,920 --> 00:20:55,338
ഞാനത് ഒരിക്കലും അറിഞ്ഞിരുന്നില്ല.

257
00:20:58,007 --> 00:21:02,428
നീ പറന്നു പോകുന്നതിനു മുമ്പ്
അതാണ് എന്നോട് പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

258
00:21:04,180 --> 00:21:09,477
മറ്റൊരു ജീവിതത്തിൽ, നിന്നെക്കുറിച്ച് പഠിക്കാൻ
എനിക്ക് ഒരു ദശാബ്ദമെടുത്തു

259
00:21:09,477 --> 00:21:11,980
എന്നത് അടിസ്ഥാനപരവും ആഴമേറിയതുമായ ഒരു സത്യം.

260
00:21:19,112 --> 00:21:20,321
അത്...

261
00:21:21,990 --> 00:21:26,577
ഞാൻ നിന്നെ പ്രണയിച്ച നിമിഷം, ഞാൻ...

262
00:21:26,661 --> 00:21:27,912
അമ്മേ...

263
00:21:30,206 --> 00:21:31,958
എന്റെ വയറു വേദനിക്കുന്നു.

264
00:21:33,042 --> 00:21:34,460
നിന്റെ തെറ്റാണ്.

265
00:21:51,686 --> 00:21:52,770
വിശദാംശങ്ങൾ.

266
00:21:52,854 --> 00:21:55,773
യൂറോപ്പ മിഷനെ സംബന്ധിച്ച
നിങ്ങളുടെ ഉദ്ദേശങ്ങൾ എന്താണ്?

267
00:21:56,441 --> 00:21:58,109
ഒന്നുമില്ല, ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.

268
00:22:04,615 --> 00:22:06,034
ഞാൻ അത്ര നിഷ്കളങ്കനല്ല.

269
00:22:10,621 --> 00:22:11,831
ഞാൻ ആശയക്കുഴപ്പത്തിലാണെന്ന് എനിക്കറിയാം.

270
00:22:12,623 --> 00:22:14,333
നിങ്ങൾ ഭൂമി കണ്ടെത്തി,
അവിടെത്തെ ഭാഷ സംസാരിക്കു.

271
00:22:14,417 --> 00:22:16,711
വ്യക്തമായും, നിങ്ങളുടേത് കുറേക്കൂടി
പുരോഗമിച്ച ചിന്താഗതികളാണ്.

272
00:22:16,711 --> 00:22:21,007
എന്നാൽ ഞാൻ പറയുന്നത് കേൾക്കൂ,
എല്ലാവർക്കും വേദന റിസപ്റ്ററുകൾ ഉണ്ട്.

273
00:22:21,758 --> 00:22:23,551
നിങ്ങളുടെ അന്യഗ്രഹ സാങ്കേതിക വിദ്യയോ?

274
00:22:23,551 --> 00:22:27,388
പേപ്പർ വർക്ക് ഫയൽ ചെയ്തു,
മറ്റുള്ളവർക്ക് ഇപ്പോൾ അറിയാം.

275
00:22:27,472 --> 00:22:29,766
അതിനേക്കാൾ എന്നോട് സംസാരിക്കുന്നതാണ് നല്ലത്.

276
00:22:30,975 --> 00:22:34,479
നിരയിലെ മുകളിലുള്ളവർ വന്നാൽ,
അവരുടെ ചോദിയം ചെയ്യുന്ന രീതി വേറെയായിരിക്കും.

277
00:22:34,479 --> 00:22:37,940
അവർ നിങ്ങളെ കഷണങ്ങളാക്കി,
ഒരു മൈക്രോസ്കോപ്പിന് കീഴിലേക്ക് തള്ളും.

278
00:22:38,024 --> 00:22:42,779
നിങ്ങളുടെ അസ്തിത്വത്തിന്റെ സാരാംശം റിപ്പോർട്ടും
കിംവദന്തികളിലേക്കും തിരുത്തപ്പെടും

279
00:22:43,738 --> 00:22:44,906
അവർ വരുന്നുണ്ട്.

280
00:22:45,948 --> 00:22:50,161
അവരെ സംബന്ധിച്ചിടത്തോളം
നിങ്ങൾ ഒരു ഭരണിയിലെ പന്നി മാത്രമാണ്.

281
00:22:54,040 --> 00:22:55,291
ഈ വഴി, സർ.

282
00:23:00,963 --> 00:23:01,964
നീയോ?

283
00:23:02,673 --> 00:23:04,008
നീയാണോ എന്നെ വിളിച്ചത്?

284
00:23:04,092 --> 00:23:05,635
നിങ്ങൾ Q ആയിരിക്കണം.

285
00:23:06,803 --> 00:23:08,346
നീ വരാൻ ഒരുപാട് സമയമെടുത്തു.

286
00:23:08,346 --> 00:23:11,224
ഗിനാൻ എന്നറിയപ്പെടുന്ന ബഹുകോശങ്ങളുള്ള,

287
00:23:11,224 --> 00:23:13,309
വിശുദ്ധിയുള്ള, ഡ്രോണിംഗ് ഷ്രൂ നിങ്ങളാണ്.

288
00:23:13,309 --> 00:23:16,479
ശരിയാണ്, ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്.

289
00:23:16,479 --> 00:23:18,231
നമ്മുടെ വഴികൾ ഇനിയും കണ്ടുമുട്ടേണ്ടതുണ്ട്.

290
00:23:18,231 --> 00:23:20,608
സമണ്ണിങ് പ്രവർത്തിക്കുന്നില്ലെന്ന് ഞാൻ കരുതി.

291
00:23:20,608 --> 00:23:21,776
"സമണ്ണിങ്"?

292
00:23:22,485 --> 00:23:25,279
സമണ്ണിങ് ഒരു വിശുദ്ധ ചടങ്ങാണ്.

293
00:23:25,363 --> 00:23:27,740
നിങ്ങളുടെ ദയനീയമായ ജീവിതത്തിന്റെ
നൊമ്പരപ്പെടുത്തുന്ന

294
00:23:27,824 --> 00:23:32,120
സൂക്ഷ്മതകൾ കൈമാറ്റം ചെയ്യുന്ന ഒരു ചാറ്റ് അല്ല.

295
00:23:32,120 --> 00:23:35,248
ആ ആചാരം മുടങ്ങിയപ്പോൾ എനിക്ക് എന്തോ തോന്നി.

296
00:23:36,415 --> 00:23:38,584
ഒരുതരം ശൂന്യതയും ഭയവും.

297
00:23:40,044 --> 00:23:42,380
അത് ഞാൻ കാരണമാണെന്ന് ഞാൻ കരുതി, പക്ഷേ അങ്ങനെയല്ല.

298
00:23:43,673 --> 00:23:45,091
എനിക്ക് അത് നിന്നിൽ അനുഭവപ്പെടുന്നുണ്ട്.

299
00:23:49,053 --> 00:23:50,763
നിങ്ങൾ മരിച്ച്കൊണ്ടിരിക്കുകയാണ്.

300
00:23:52,431 --> 00:23:56,144
നിങ്ങളുടെ ഇനത്തിന്റെ ഞാൻ ആത്മാർത്ഥമായി
വെറുക്കുന്ന മറ്റൊരു ഗുണമാണത്.

301
00:23:57,019 --> 00:23:58,271
സഹാനുഭൂതി.

302
00:23:59,105 --> 00:24:02,441
നിങ്ങൾക്ക് പരസ്പരം കൊല്ലാൻ കഴിയുമെന്ന് എനിക്കറിയാം,
അല്ലാത്തപക്ഷം നിങ്ങൾ...

303
00:24:02,525 --> 00:24:03,526
അനശ്വരനാണോ?

304
00:24:03,526 --> 00:24:05,236
അങ്ങനെ ഞാൻ വിശ്വസിച്ചിരുന്നു.

305
00:24:06,445 --> 00:24:09,323
എന്നിട്ടും, ആദ്യമായി

306
00:24:09,407 --> 00:24:13,161
ഞാൻ താൽക്കാലിക ചക്രവാളത്തിലൂടെ നോക്കുമ്പോൾ,
അത് ഇരുണ്ടുപോകുന്നു.

307
00:24:13,161 --> 00:24:14,662
ഞാൻ മരിക്കുകയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

308
00:24:15,371 --> 00:24:19,375
അജ്ഞാതമായതിന്റെ ഉമ്മരപ്പടിയിലാണ് ഞാൻ
എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

309
00:24:20,710 --> 00:24:25,131
ആദ്യം തോന്നിയപ്പോൾ "ഇത് കൊള്ളാം.
ഇത് പുതിയതാണ്" എന്ന് ഞാൻ മനസ്സിൽ കരുതി.

310
00:24:26,048 --> 00:24:28,676
അനന്തമായ ജീവിതത്തിന് അതിന്റെ പോരായ്മകളുണ്ട്.

311
00:24:29,594 --> 00:24:35,933
അത്കൊണ്ട്, അർത്ഥത്തിന്റെ ഊഷ്മളമായ പ്രകാശത്തിൽ
പൊതിഞ്ഞുപോകാൻ ഞാൻ എന്നെത്തന്നെ ഒരുക്കി.

312
00:24:37,143 --> 00:24:40,730
അതെ, ആ നിമിഷം ഇനിയും വന്നിട്ടില്ല.

313
00:24:41,439 --> 00:24:42,982
ഒരു തിളക്കം പോലുമില്ല.

314
00:24:43,900 --> 00:24:48,487
നക്ഷത്രങ്ങൾ നാശത്തിലേക്ക് പോകുമ്പോൾ
കൂടുതൽ പ്രകാശം പരത്തും.

315
00:24:49,655 --> 00:24:53,284
മറുവശത്ത്, ഞാൻ അപ്രത്യക്ഷമാകുന്നത് പോലെ
തോന്നുന്നു...

316
00:24:54,994 --> 00:24:56,204
ഒന്നുമില്ലായിമയിലേക്ക്.

317
00:24:58,122 --> 00:25:00,791
എന്തുകൊണ്ടാണ് ഞാൻ ഇവിടെ എത്താൻ ഇത്രയും
സമയമെടുത്തതെന്ന് നിങ്ങൾ കരുതുന്നത്?

318
00:25:00,875 --> 00:25:03,961
അതുകൊണ്ടാണോ നീ ഇന്ന് ഇവിടെ കയറി വന്നത്?

319
00:25:05,046 --> 00:25:07,465
അതുകൊണ്ടാണോ നിങ്ങൾ മനുഷ്യരെ നിങ്ങളുടെ ഗെയിം
പീസുകളായി ഉപയോഗിക്കുന്നത്?

320
00:25:09,258 --> 00:25:10,760
ഇത് കണ്ടോ?

321
00:25:10,760 --> 00:25:13,679
ഈ നിമിഷം നിന്നെ വാപൊറൈസ് ചെയ്യാൻ
ഞാൻ സത്യസന്ധമായി ശ്രമിക്കുകയാണ്.

322
00:25:14,430 --> 00:25:16,349
പിക്കാർഡിനോട് നിങ്ങൾ ചെയ്യുന്ന ഈ കാര്യം,

323
00:25:16,349 --> 00:25:21,187
അതിൽ നിങ്ങളുടെ ജീവിതത്തിൽ അർത്ഥം
കണ്ടെത്താൻ ശ്രമിക്കുകയാണോ?

324
00:25:22,230 --> 00:25:24,232
എനിക്കിപ്പോൾ ഒരു ജീവിതമുണ്ട്.

325
00:25:25,942 --> 00:25:28,110
ഒരൊറ്റ പ്രവൃത്തിക്ക് ജീവിതകാലം മുഴുവൻ
വീണ്ടെടുക്കാൻ കഴിയുമോ?

326
00:25:28,194 --> 00:25:29,695
പിന്നെ എന്തിനാണ് അവനെ
ഭൂതകാലത്തിലേക്ക് കൊണ്ടുവരുന്നത്?

327
00:25:29,779 --> 00:25:33,032
അവനെ ഭൂതകാലത്തിലേക്ക് കൊണ്ടുവന്നത് ഞാനല്ല.
അവൻ അത് സ്വന്തമായി ചെയ്ത്തതാണ്.

328
00:25:33,032 --> 00:25:34,742
സമയ യാത്രയ്ക്ക് പല രൂപങ്ങളുണ്ട്.

329
00:25:34,742 --> 00:25:36,494
പക്ഷേ അവൻ ഇവിടെ കുടുങ്ങിരിക്കുകയാണ്.

330
00:25:36,494 --> 00:25:39,330
കുടുങ്ങി എന്നതല്ല പ്രധാനം!

331
00:25:39,330 --> 00:25:41,666
രക്ഷപ്പെടലാണ് പ്രധാനം.

332
00:25:44,543 --> 00:25:47,296
നിർഭാഗ്യവശാൽ ഇനി കാണുമ്പോൾ കാണാം.

333
00:25:50,549 --> 00:25:51,717
ഹ്യൂമൻസ്.

334
00:25:51,801 --> 00:25:53,636
അവരെല്ലാം ഭൂതകാലത്തിൽ കുടുങ്ങിപ്പോയവരാണ്.

335
00:26:21,998 --> 00:26:23,082
ഹേയ്.

336
00:26:26,711 --> 00:26:28,379
ഇന്നലെ രാത്രി...

337
00:26:28,379 --> 00:26:31,382
എന്നെ നന്നാക്കാനുള്ള നിങ്ങളുടെ
സംസാരമെല്ലാം കള്ളമായിരുന്നോ?

338
00:26:34,593 --> 00:26:39,598
കാരണം എന്ത് വന്നാലും എനിക്കൊരിക്കലും
ഈ വീട് വിട്ട് പോകാൻ കഴിയില്ല, അല്ലേ?

339
00:26:41,350 --> 00:26:45,146
പെർസെഫോൺ, പെർസെഫാസ പോലെ,

340
00:26:46,397 --> 00:26:49,191
ഡെസ്പോയിന, പ്രൊസെർപിന.

341
00:26:52,194 --> 00:26:53,529
കോറെ പോലെ.

342
00:26:55,573 --> 00:26:57,325
ഒരേ പെൺകുട്ടിയുടെ വ്യത്യസ്ത പേരുകൾ.

343
00:26:59,035 --> 00:27:00,286
സിയൂസിന്റെ മകൾ.

344
00:27:00,911 --> 00:27:02,455
ദേവന്മാരുടെ പിതാവ്.

345
00:27:03,956 --> 00:27:05,374
എന്റെ സൃഷ്ടാവ്.

346
00:27:08,377 --> 00:27:13,299
നിങ്ങളുടെ പരീക്ഷണം വിശദീകരിക്കുക, ഡോക്ടർ സോങ്

347
00:27:14,091 --> 00:27:15,259
സാങ്കേതികമായി...

348
00:27:18,012 --> 00:27:22,892
നിന്നെ സോമാറ്റിക് ന്യൂക്ലിയർ സെൽ
ട്രാൻസ്ഫർ വഴി സൃഷ്ടിക്കപ്പെട്ടതും

349
00:27:22,892 --> 00:27:25,811
ഒരു കുത്തക മാധ്യമത്തിൽ വിഭാവനം ചെയ്തതുമാണ്.

350
00:27:30,649 --> 00:27:32,360
എനിക്ക് മുമ്പ് എത്രപേർ?

351
00:27:34,445 --> 00:27:37,990
ആദ്യത്തെ ഡസനോളം പേരുടെ ജീവിതം
മണിക്കൂറുകൾ മാത്രമായിരുന്നു.

352
00:27:40,701 --> 00:27:42,620
അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ.

353
00:27:44,955 --> 00:27:49,377
നിന്റെ മുൻഗാമി അവളുടെ നാലാമത്തെ
ജന്മദിനത്തിൽ അവരെ എത്തിയിരിക്കുന്നു.

354
00:27:51,962 --> 00:27:53,381
എന്നിട്ടാണ് നീ ഉണ്ടായത്.

355
00:27:54,590 --> 00:27:56,300
ഞാൻ നിനക്ക് വേണ്ടി എല്ലാം ചെയ്തു.

356
00:27:56,384 --> 00:27:58,511
നിനക്ക് വേണ്ടി എല്ലാം ത്യജിച്ചു.

357
00:27:59,637 --> 00:28:02,390
നിനക്ക് ആറ് വയസ്സ് തികയുന്നതിന്
മുമ്പ് മരിക്കേണ്ടതായിരുന്നു.

358
00:28:02,390 --> 00:28:06,685
പക്ഷെ നീ മരിച്ചില്ല,
വൈകല്യങ്ങൾക്കിടയിലും നീ ജീവിച്ചു.

359
00:28:06,769 --> 00:28:08,229
അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി.

360
00:28:08,229 --> 00:28:10,147
എനിക്ക് പ്രതീക്ഷിക്കാതിരിക്കാൻ കഴിഞ്ഞില്ല.

361
00:28:11,399 --> 00:28:14,777
പ്രതീക്ഷയോടെകൂടി, വിജയം വന്നു.

362
00:28:14,777 --> 00:28:16,904
ഞാൻ ഉദ്ദേശിക്കുന്നത്, നിന്നെ നോക്കൂ.

363
00:28:18,072 --> 00:28:19,281
"വിജയം"?

364
00:28:20,032 --> 00:28:21,242
സ്നേഹമല്ലേ?

365
00:28:22,368 --> 00:28:23,619
തീർച്ചയായും ഞാൻ നിന്നെ സ്നേഹിക്കുന്നു.

366
00:28:23,619 --> 00:28:26,622
നിർത്തൂ! നിങ്ങൾ സ്നേഹിക്കുന്നില്ല! നിങ്ങൾ
നിങ്ങളുടെ ജോ ലിയെ മാത്രമാണ് ഇഷ്ടപെടുന്നത്!

367
00:28:28,249 --> 00:28:30,709
നിങ്ങൾ എന്നോട് ഒരു അമ്മയുടെ കഥകൾ പറഞ്ഞു!

368
00:28:30,793 --> 00:28:32,128
അത് നിന്നെ സന്തോഷിപ്പിക്കാൻ വെണ്ടയായിരുന്നു.

369
00:28:32,128 --> 00:28:33,629
അത് യഥാർത്ഥമായിരുന്നില്ല!

370
00:28:34,380 --> 00:28:35,589
"യഥാർത്ഥം"?

371
00:28:37,675 --> 00:28:38,717
യഥാർത്ഥം?

372
00:28:38,801 --> 00:28:42,763
യഥാർത്ഥം എന്നത്
അതിരുകളുടെ അഭാവത്തിൽ

373
00:28:42,847 --> 00:28:46,308
പ്രവർത്തിക്കാൻ കഴിയാത്ത ലളിത ചിന്താഗതിക്കാരായ
വിഡ്ഢികളുടെ നിർമ്മിതിയാണ്.

374
00:28:46,392 --> 00:28:47,726
യഥാർത്ഥം?

375
00:28:50,104 --> 00:28:51,856
ആർക്കും സന്താനോല്പാദനം നടത്താം.

376
00:28:53,232 --> 00:28:56,318
ഞാൻ ആഗ്രഹിച്ചതുകൊണ്ടാണ് നീ നിലനിൽക്കുന്നത്.

377
00:29:03,451 --> 00:29:06,620
തീർച്ചയായും ഞാൻ എന്റെ ജോലി സ്നേഹിക്കുന്നു.

378
00:29:07,371 --> 00:29:09,415
അതിനർത്ഥം ഞാൻ നിന്നെ സ്നേഹിക്കുന്നില്ല എന്നല്ല.

379
00:29:13,544 --> 00:29:15,963
നിങ്ങൾ സ്വയം വിലയിരുത്തണം
എന്ന് ഞാൻ ആഗ്രഹിക്കുന്നു, ഡാഡ്.

380
00:29:15,963 --> 00:29:19,842
ഞാൻ ഇപ്പോൾ ആ വാതിലിനു പുറത്തേക്ക് പോയാൽ,
നിങ്ങൾക്ക് എന്ത് നഷ്ടപ്പെടുമെന്നാണ് നിങ്ങൾ ഭയപ്പെടുന്നത്?

381
00:29:20,926 --> 00:29:23,804
ഞാനോ അതോ നിങ്ങളുടെ ലെഗസിയോ?

382
00:29:53,667 --> 00:29:55,127
കൊറേ, നിൽക്കു! നീ...

383
00:29:57,296 --> 00:29:58,672
ഈ പുല്ലുകൾ എന്ത് രസമാണ്.

384
00:30:02,343 --> 00:30:03,511
സ്വാതന്ത്ര്യം...

385
00:30:03,511 --> 00:30:04,803
നിങ്ങളിൽ നിന്ന്.

386
00:30:07,097 --> 00:30:08,891
നിനക്ക് എന്നിൽ നിന്ന് അകലാനാകില്ല.

387
00:30:11,477 --> 00:30:13,270
ഞാനില്ലാതെ നീ ഇല്ല.

388
00:30:13,354 --> 00:30:15,397
ഇല്ല. നിങ്ങൾ എന്നെ പിന്തുടർന്നാൽ,
ഞാൻ പോലീസുകാരെ വിളിക്കുന്നു.

389
00:30:20,319 --> 00:30:23,614
നിങ്ങൾക്കറിയാമോ, ഞാനില്ലാതെ
നിലനിൽക്കാത്തത് നിങ്ങളായിരിക്കാം.

390
00:30:35,834 --> 00:30:39,630
- റാഫി, ഞാൻ നിന്റെ കഴുത്ത് നോക്കട്ടെ.
- ഇല്ല, എനിക്ക് ഒരു കുഴപ്പവും ഇല്ല. വരൂ.

391
00:30:40,381 --> 00:30:42,591
അവൾ... അവൾ അങ്ങോട്ട് പോയി.

392
00:30:44,760 --> 00:30:47,012
അല്ല, ഞാൻ... ഞാൻ മിക്കവാറും ശരിയാണ്.
ഞാൻ വെറുതെ...

393
00:30:50,641 --> 00:30:52,977
അവൾക്ക് എന്നെ എളുപ്പത്തിൽ കൊല്ലാമായിരുന്നു.

394
00:30:52,977 --> 00:30:54,270
എനിക്കറിയാം.

395
00:30:58,566 --> 00:31:01,193
കരുണ ഒരു ബോർഗ് ഗുണമല്ല.

396
00:31:03,070 --> 00:31:04,071
അല്ല.

397
00:31:05,406 --> 00:31:06,740
അതൊരു ജുരാട്ടി ഗുണമാണ്.

398
00:31:06,824 --> 00:31:08,951
അവൾ ഇപ്പോഴും അവളിൽ എവിടെയോ ഉണ്ട്.

399
00:31:08,951 --> 00:31:10,911
അവളാണ് നിന്റെ ജീവൻ രക്ഷിച്ചത്.

400
00:31:10,995 --> 00:31:12,204
അപ്പോൾ, അടുത്തത് എന്താണ്?

401
00:31:12,288 --> 00:31:15,124
അവൾ അവളുടെ എൻഡോർഫിനുകൾ കിക്ക്-സ്റ്റാർട്ട് ചെയ്തു.
ഒരു കൂട്ടം ബാറ്ററികൾ കഴിച്ചു.

402
00:31:15,124 --> 00:31:18,252
അവൾക്ക് സ്വാംശീകരിക്കാനുള്ള കഴിവ് നൽകുന്ന
പ്രാകൃത നാനോപ്രോബുകൾ സൃഷ്ടിക്കാൻ

403
00:31:18,252 --> 00:31:20,504
- അവൾ അവളുടെ ശരീരത്തിലെ ലോഹങ്ങൾ ഉപയോഗിക്കും.
- പിന്നെ എന്ത്?

404
00:31:21,380 --> 00:31:24,383
എനിക്കറിയില്ല. അപൂർണ്ണമായ ലോഹങ്ങളോടൊപ്പം
അപൂർണ്ണമായ സ്വാംശീകരണം വരും.

405
00:31:24,383 --> 00:31:27,344
ചില ഹ്രസ്വകാല പദ്ധതികൾ
അവസാനിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണിത്.

406
00:31:27,428 --> 00:31:30,180
- പദ്ധതികൾക്ക് വിഭവങ്ങൾ ആവശ്യമാണ്. അത്കൊണ്ട്...
- ശരിയാണ്.

407
00:31:30,264 --> 00:31:32,057
അവൾക്ക് വേണ്ടത്,
അത് അവൾ എങ്ങനെയാണ് കണ്ടെത്തുന്നത്?

408
00:31:32,141 --> 00:31:34,393
അവൾക്ക് സാങ്കേതികത ഒന്നുമില്ല, ഉണ്ടായിരുന്നുവെങ്കിൽ
അത് നമ്മളുടെ സ്കാനറുകളിൽ കാണിക്കുമായിരുന്നു.

409
00:31:34,393 --> 00:31:36,478
അത് നമ്മളുടെ സാങ്കേതികവിദ്യയല്ലെങ്കിലോ.

410
00:31:36,562 --> 00:31:38,897
അവൾ അയാളുടെ മൊബൈൽ ഫോൺ ഉപയോഗിച്ചിരിക്കാം.

411
00:31:38,981 --> 00:31:40,733
നമ്മുടെ ട്രൈകോർഡർ ഉപയോഗിച്ച്
ബാറ്ററി ചാർജ് കഴിയുമോ?

412
00:31:48,407 --> 00:31:51,160
നിനക്കറിയാമോ, ഞാൻ ആളുകളിൽ അനാവശ്യമായ
സ്വാധിനം ചെലുത്തുന്നു എന്ന് നീ പറഞ്ഞപ്പോൾ...

413
00:31:51,160 --> 00:31:53,162
- എന്നോട് ക്ഷമിക്കൂ. ഞാൻ...
- ഞാൻ ചെയ്യാറുണ്ട്.

414
00:31:54,913 --> 00:31:55,998
ഞാൻ ചെയ്യാറുണ്ട്.

415
00:32:00,336 --> 00:32:02,755
സെവൻ ഭൂമിയിൽ തുടരണമെന്നും,
അവൾക്ക് പൊക്കാൻവേണ്ടി അവളുടെ ഷിപ്പ്

416
00:32:02,755 --> 00:32:04,673
അവൾ തന്നെ ശരിയാക്കണം എന്നും
നീ ആഗ്രഹിക്കുന്നത് തികച്ചും പരസ്പര വിരുദ്ധമാണ്,

417
00:32:05,966 --> 00:32:08,302
"ആവശ്യമുണ്ട്" എന്ന് ഞാൻ പറയില്ല.

418
00:32:08,302 --> 00:32:10,679
ആഗ്രഹം കുറവാണെന്ന് തോന്നാനാണ്
നീ ഇത് ചെയ്യുന്നതെന്നാണ് എന്റെ തോന്നൽ,

419
00:32:10,763 --> 00:32:13,015
എന്നാൽ വാസ്തവത്തിൽ ഇത് തികച്ചും സുതാര്യമാണ്.

420
00:32:13,015 --> 00:32:14,308
ശരി, വെറുതെ... നിങ്ങൾക്കറിയാമോ?

421
00:32:15,184 --> 00:32:19,063
ഇത് കണ്ടോ? ഇത് ഡിഫ്ലെക്ടർ ഷീൽഡ്
മെയിന്റനൻസിനെക്കുറിച്ചുള്ള ഒരു പാഠമായിരിക്കണം.

422
00:32:19,063 --> 00:32:21,857
ബേസിക് റ്റാക്റ്റിക്കൽ എഞ്ചിനീയറിംഗിൽ
പരാജയപ്പെടാതിരിക്കാൻ വേണ്ടി.

423
00:32:23,317 --> 00:32:27,363
നിനക്ക് സുരക്ഷാ പ്രോഗ്രാമിൽ ചേരണമെങ്കിൽ ആ ക്ലാസ്
എടുക്കേണ്ടിവരുമെന്ന്നി നക്കുക്കറിയാമെല്ലോ അല്ലെ.

424
00:32:27,363 --> 00:32:30,157
ഞാൻ ഒരു നല്ല സുരക്ഷാ ഉദ്യോഗസ്ഥനാകില്ല.
എനിക്ക് ഒരിക്കലും ഒളിഞ്ഞിരിക്കാൻ കഴിയാറില്ല.

425
00:32:31,325 --> 00:32:33,410
കൂടുതൽ നേരായ തൊഴിലാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

426
00:32:33,494 --> 00:32:34,662
സത്യം പറയുന്നതിൽ മാന്യതയുണ്ട്.

427
00:32:34,662 --> 00:32:37,206
ഓ, അതെ. അത് ശരിയാണ്.

428
00:32:37,206 --> 00:32:39,208
"ജീവിക്കാൻ തിരഞ്ഞെടുക്കുക."

429
00:32:40,042 --> 00:32:41,543
നീയും നിന്റെ ബഹുമാനവും.

430
00:32:43,921 --> 00:32:45,172
പുതിയതെങ്കിലും പറ.

431
00:32:46,090 --> 00:32:48,884
നിഹിലിസ്റ്റിക് ഉപയോഗിച്ച് യഥാർത്ഥമായ എന്തിനേയും
താഴ്ത്തിക്കെട്ടുകയാണ് നീയും.

432
00:32:48,884 --> 00:32:51,178
നിഹിലിസവും സ്വയം
പരിരക്ഷിക്കുന്നതുമായ നർമ്മം ഉപയോഗിച്ച്

433
00:32:51,178 --> 00:32:54,306
നീയും യഥാർത്ഥമായതെന്തും അടിവരയിടുകയാണ്,
നീ പുതിയതെങ്കിലും പറ.

434
00:32:55,349 --> 00:32:58,060
വിഷമിക്കേണ്ട, നിന്റെ എല്ലാ
ക്ലാസുകളും നമ്മുക് ശരിയാക്കാം.

435
00:32:58,060 --> 00:33:01,772
സാനി എന്നെ ബന്ധപ്പെട്ടു.
വഷ്ടിയിൽ അവർക്ക് ആവിശ്യമുണ്ട്.

436
00:33:03,649 --> 00:33:06,068
എനിക്ക് സ്റ്റാർഫ്ലീറ്റിനെ
ഒരു വർഷത്തേക്ക് വൈകിപ്പിക്കാം.

437
00:33:06,068 --> 00:33:08,987
ക്വവാത്ത് മിലാത്തിന് കടമ തിരിച്ചടയ്ക്കുന്നത്
എനിക്ക് വലിയ ബഹുമതി ലഭിക്കും.

438
00:33:12,408 --> 00:33:13,409
അത്...

439
00:33:18,497 --> 00:33:19,581
വൗ.

440
00:33:22,126 --> 00:33:24,044
നീ എന്റെ കാൽപ്പാടുകൾ പിന്തുടരാൻ
ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതി.

441
00:33:24,795 --> 00:33:25,879
ഞങ്ങൾക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു.

442
00:33:28,382 --> 00:33:31,635
വഷ്ടി... അതായത്, അത്...
അത് ഇനി ശരിക്കും നീയല്ലേ. ആണോ?

443
00:33:32,886 --> 00:33:36,557
അതായത്, എന്റെ മുന്നിൽ
കാണുന്ന ചെറുപ്പക്കാരൻ അല്ലെന്നാണ്.

444
00:33:36,557 --> 00:33:37,933
എന്നാൽ എന്താണെന്ന് നിനക്കറിയാമോ?

445
00:33:38,767 --> 00:33:40,436
നിനക്കു ചെയ്യേണ്ടത് അതാണ് എങ്കിൽ.
പിന്നെ എനിക്കറിയില്ല.

446
00:33:40,436 --> 00:33:44,815
അതായത്, അത് ശരിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ശരി, അല്ലെ?

447
00:33:45,858 --> 00:33:47,317
എനിക്കറിയില്ല.

448
00:33:47,401 --> 00:33:49,987
ഹേയ്. ഇത് നിന്റെ ജീവിതമാണ്.

449
00:33:55,200 --> 00:33:57,202
എൽനോർ അക്കാദമിയിൽ
തുടരാൻ കാരണം ഞാൻ തന്നെയാണ്.

450
00:34:00,247 --> 00:34:01,749
എനിക്ക് അവനെയും നഷ്ടപ്പെടുത്താൻ കഴിഞ്ഞില്ല.

451
00:34:05,627 --> 00:34:07,713
അവൻ എനിക്കുവേണ്ടിയാണ് നിന്നത്.

452
00:34:10,007 --> 00:34:11,633
ഒടുവിൽ അവൻ എന്റെ കൈകളിൽ തന്നെ മരിച്ചുവീണു.

453
00:34:17,598 --> 00:34:18,599
റാഫ്...

454
00:34:25,439 --> 00:34:26,857
സെർച്ച് ഹിസ്റ്ററി

455
00:34:29,485 --> 00:34:31,111
അവൾ അവിടെ എന്തായിരിക്കാം തിരഞ്ഞത്?

456
00:34:33,489 --> 00:34:35,032
അവൾക്ക് എന്താണോ വേണ്ടത് അത്.

457
00:34:48,128 --> 00:34:50,589
ചെറുത്തുനിൽപ്പിന്റെ നിരർത്ഥകതയെക്കുറിച്ചുള്ള

458
00:34:50,589 --> 00:34:52,925
ഒരു പ്രഭാഷണം ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു?

459
00:34:54,259 --> 00:34:55,552
ഞാൻ സ്വപ്നം കാണുകയാണോ?

460
00:34:57,179 --> 00:34:58,847
അതോ ഇതൊരു പേടിസ്വപ്നമാണോ?

461
00:35:00,182 --> 00:35:03,185
ആത്യന്തികമായി,
അത് തീരുമാനിക്കേണ്ടത് നീ തന്നെയാണ്.

462
00:35:07,898 --> 00:35:09,399
നിങ്ങൾ എന്തിനാണ് ഗാലയിൽ വന്നത്?

463
00:35:11,401 --> 00:35:13,529
നോക്കൂ, ലോഞ്ച് 19 മണിക്കൂറിനുള്ളിലാണ്.

464
00:35:13,529 --> 00:35:16,532
നിങ്ങൾ ഇപ്പോൾ എന്നോട് എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ,
ഞാൻ മിഷൻ കൺട്രോളിനെ വിളിക്കും...

465
00:35:22,830 --> 00:35:24,039
<i>പിക്കാർഡ്.</i>

466
00:35:27,292 --> 00:35:30,921
എല്ലാ മനുഷ്യരും ഭൂതകാലത്തിൽ കുടുങ്ങിപ്പോയവരാണ്.

467
00:35:30,921 --> 00:35:32,297
കുടുങ്ങിപ്പോയവരാണ്.

468
00:35:34,842 --> 00:35:37,803
എല്ലാ മനുഷ്യരും ഭൂതകാലത്തിൽ കുടുങ്ങിപ്പോയവരാണ്.

469
00:35:37,803 --> 00:35:41,306
ഭൂതകാലത്തിൽ കുടുങ്ങിപ്പോയവരാണ്.

470
00:35:44,810 --> 00:35:47,145
എന്താണ് ഇവിടെ നടക്കുന്നത്?

471
00:35:49,815 --> 00:35:52,985
ഭൂതകാലത്തിൽ കുടുങ്ങിപ്പോയവരാണ്.

472
00:35:54,152 --> 00:35:57,155
നിങ്ങൾക്ക്ഒരുപാട് കാര്യങ്ങൾ അലട്ടുന്ന
ഒരാളെ കണ്ടാലേ എനിക്കറിയാം.

473
00:35:58,323 --> 00:35:59,950
നമ്മൾ മുറുകെ പിടിക്കുന്ന കാര്യങ്ങൾ.

474
00:36:00,784 --> 00:36:05,664
നമ്മുടെ ജീവിതകാലം മുഴുവൻ നമ്മെ നയിക്കുന്ന

475
00:36:06,498 --> 00:36:08,750
വൈകാരിക ഓർമ്മകൾ.

476
00:36:11,169 --> 00:36:12,671
അത് നിങ്ങൾക്ക് എന്താണ്?

477
00:36:14,840 --> 00:36:16,758
നിങ്ങളുടെ നിമിഷം എന്താണ്?

478
00:36:19,887 --> 00:36:22,389
ഞാൻ നിങ്ങൾക്ക് ആരാണ്?

479
00:36:25,267 --> 00:36:28,270
ഒരുപക്ഷേ സത്യങ്ങളുടെ...

480
00:36:30,105 --> 00:36:31,315
ഒരു കൈമാറ്റം.

481
00:36:34,192 --> 00:36:35,277
നിങ്ങൾ...

482
00:36:36,862 --> 00:36:40,073
മുഖാമുഖം വരാൻ ഞാൻ ജീവിതകാലം
മുഴുവൻ കാത്തിരുന്ന ഒരാൾ.

483
00:36:41,742 --> 00:36:43,201
രാത്രിയുടെ മറവിൽ നിൽക്കുന്ന ആൾ.

484
00:36:45,537 --> 00:36:47,789
ഇരുട്ടിൽ ഒളിച്ച് നിക്കുന്ന രാക്ഷസനാണ് നിങ്ങൾ.

485
00:36:55,589 --> 00:36:56,924
മാഗി!

486
00:37:03,055 --> 00:37:05,265
മാഗി! ഇവിടെ വാ.

487
00:37:11,188 --> 00:37:12,189
മാ...

488
00:38:20,966 --> 00:38:22,092
അവൻ എന്നെ ചേർത്തു പിടിച്ചു.

489
00:38:22,926 --> 00:38:26,722
അവൻ എന്റെ കണ്ണുകളെ കൈകൊണ്ട് എടുക്കാൻ പോവുകയായിരുന്നു.

490
00:38:27,472 --> 00:38:30,976
അവന്റെ വിരലുകൾ അകത്തേക്ക് കടക്കുന്നുണ്ടായിരുന്നു...

491
00:38:30,976 --> 00:38:32,644
എന്റെ ചർമ്മത്തിലൂടെ പിന്നെ...

492
00:38:34,229 --> 00:38:36,148
എനിക്കറിയില്ല. അവർ അപ്രത്യക്ഷരായി.

493
00:38:44,197 --> 00:38:45,198
നിങ്ങളെ പോലെ തന്നെ.

494
00:38:47,075 --> 00:38:49,327
അതിനു ശേഷം,

495
00:38:49,411 --> 00:38:51,413
മറ്റുള്ളവരെപ്പോലെ എനിക്ക് ഈ ഭൂമിയിൽ
നടക്കാനാകില്ലെന്ന് എനിക്ക് മനസിലായി...

496
00:38:52,456 --> 00:38:56,293
കാരണം അന്ന് അവർ അവിടെ ഉണ്ടായിരുന്നെങ്കിൽ
അവർ തീർച്ചയായും തിരിച്ച വരും.

497
00:38:57,335 --> 00:38:58,754
ഇപ്പോ ഇതാ നിങ്ങൾ.

498
00:39:00,380 --> 00:39:04,426
അവൻ അവന്റെ കൈയിൽ എന്താണ്
ചെയ്തതെന്ന് എന്നെ കാണിക്കൂ.

499
00:39:04,426 --> 00:39:07,429
അവന്റെ... അവന്റെ കൈ? അവൻ... അവൻ
വിടില്ല.

500
00:39:07,429 --> 00:39:09,723
അവൻ എന്റെ തലയിൽ കയറാൻ ശ്രമിക്കുന്നതുപോലെ.

501
00:39:12,017 --> 00:39:17,355
ഇത് ഇതുപോലെ ആയിരുന്നില്ല എന്ന് നിങ്ങൾക്ക് ഉറപ്പാണോ?

502
00:39:27,657 --> 00:39:29,701
അവൻ ഒരു രാക്ഷസനായിരുന്നില്ല.

503
00:39:29,785 --> 00:39:32,204
അവൻ ഒരു വൾക്കൻ ആയിരുന്നു.

504
00:39:33,080 --> 00:39:37,584
പിന്നെ അവൻ നിന്നെ കൊല്ലാൻ ശ്രമിക്കുകയായിരുന്നില്ല.

505
00:39:38,460 --> 00:39:42,964
അവൻ മനസ്സുകളെ ലയിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

506
00:39:43,965 --> 00:39:49,471
നിങ്ങൾ ഇതുപോലെ വേട്ടയാടപ്പെടാതിരിക്കാൻ
നിങ്ങളുടെ ഓർമ്മകൾ മായ്ക്കാനാണ് ശ്രമിച്ചത്.

507
00:39:50,263 --> 00:39:51,765
വ്യക്തമായും, അത് പരാജയപ്പെട്ടു.

508
00:39:53,975 --> 00:39:57,395
ഇനി, എന്റെ സത്യം.

509
00:39:58,063 --> 00:39:59,564
ഞാൻ മനുഷ്യനാണ്.

510
00:40:00,482 --> 00:40:03,151
എന്നാൽ ഞാൻ ഭാവിയിൽ നിന്നുള്ളവനാണ്.

511
00:40:03,235 --> 00:40:07,739
കൃത്യമായി പറഞ്ഞാൽ 25-ാം നൂറ്റാണ്ടിൽ നിന്ന്.

512
00:40:08,532 --> 00:40:11,827
ഭൂമിയെ രക്ഷിക്കാനായാണ് ഞാൻ ഇവിടേയ്ക്ക് വന്നത്.

513
00:40:13,245 --> 00:40:17,582
യഥാർത്ഥത്തിൽ മുഴുവൻ ഗാലക്സിയെയും സംരക്ഷിക്കാൻ.

514
00:40:20,252 --> 00:40:25,674
പക്ഷെ അങ്ങനെ ചെയ്യാൻ എനിക്ക് നിങ്ങളുടെ
സഹായം ആവശ്യമാണെന്ന് തോന്നുന്നു.

515
00:40:39,354 --> 00:40:41,982
ട്രാൻസ്പോർട്ടർ റീബൂട്ട് ചെയ്യുന്നു.

516
00:40:44,067 --> 00:40:45,402
എന്താണ് പറ്റിയത്?

517
00:40:45,402 --> 00:40:47,863
പിശക്. ട്രാൻസ്പോർട്ടർ ഓഫ്ലൈൻ.

518
00:40:47,863 --> 00:40:49,030
ഞാൻ അത് തകർത്തോ?

519
00:40:49,906 --> 00:40:52,784
അല്ല. അല്ല. അല്ല. മറ്റൊരാൾ.

520
00:40:54,161 --> 00:40:55,871
നമുക്ക് നിന്റെ അമ്മയുടെ അടുത്തേക്ക് പോകാം.

521
00:40:58,206 --> 00:40:59,791
മുന്നോട്ട് പോകൂ, ഞാൻ അങ്ങൊട് എത്തിയേക്കാം.

522
00:41:01,501 --> 00:41:02,627
റഫിയോട് റിയോസ്.

523
00:41:03,503 --> 00:41:05,297
നമ്മുക് വലിയ പ്രശ്നങ്ങളുണ്ട്.

524
00:41:06,047 --> 00:41:07,257
ഇപ്പോഴും പിക്കാർഡ് ഇല്ലേ?

525
00:41:08,967 --> 00:41:12,304
ക്യു നിന്നെക്കുറിച്ചാണ് സംസാരിച്ചത്, എന്നാൽ അവൻ
നിങ്ങളെ എല്ലാവരേയും കുറിച്ചും സംസാരിച്ചു.

526
00:41:12,304 --> 00:41:14,806
അതാണ് മനുഷ്യരുടെ പ്രത്യേകത.

527
00:41:14,890 --> 00:41:16,016
അതെ.

528
00:41:16,016 --> 00:41:19,144
ഭൂതകാലത്തിൽ നിന്ന് രക്ഷപ്പെടാനുള്ള
നമ്മുടെ കഴിവില്ലായ്മ.

529
00:41:19,144 --> 00:41:20,312
അതിന്റെ വിപരീതം.

530
00:41:20,312 --> 00:41:24,107
നമ്മളുടെ ഉള്ളിൽ എന്തെങ്കിലും തകർന്നാൽ,
അത് എന്നും നമ്മളോടൊപ്പം നിലനിൽക്കും.

531
00:41:24,191 --> 00:41:27,569
അത് അനുരഞ്ജിപ്പിക്കാൻ കഴിയുന്നതുവരെ
നമ്മൾ ഭൂതകാലത്തിലാണ് ജീവിക്കുന്നത്,

532
00:41:27,569 --> 00:41:28,987
അത് വേദനാജനകമാണെങ്കിൽ പോലും.

533
00:41:28,987 --> 00:41:34,159
നിങ്ങൾ പരിണമിക്കാൻ ആഗ്രഹിക്കുന്നതിനാലാണ്
നിങ്ങൾ ജോലി ചെയ്യുന്നത്.

534
00:41:39,998 --> 00:41:43,627
ഗാലക്സിയിൽ അത് എത്രമാത്രം അദ്വിതീയമാണെന്ന്
ഞാൻ ഏറെക്കുറെ മറന്നു.

535
00:41:46,588 --> 00:41:49,799
കെണിയല്ല, രക്ഷപ്പെടലാണ് പ്രധമാണെന്ന് എന്ന് പറഞ്ഞപ്പോ

536
00:41:49,883 --> 00:41:54,304
ക്യു എന്താണ് ഉദേശിച്ചത്?

537
00:41:54,971 --> 00:41:58,141
ഞാൻ പറഞ്ഞതുപോലെ,
അവൻ ഭ്രാന്തനായി എനിക്ക് തോന്നി.

538
00:41:58,225 --> 00:41:59,226
ഒപ്പം മരിക്കുന്നു.

539
00:42:00,936 --> 00:42:02,395
വിക്ഷേപണത്തിന് എത്ര സമയമുണ്ട്?

540
00:42:02,479 --> 00:42:05,440
സ്ഥല-സമയ തുടർച്ചയോട് ഞാൻ സെൻസിറ്റീവ് ആണ്.

541
00:42:05,440 --> 00:42:06,524
ഞാൻ ഒരു ക്ലോക്ക് അല്ല.

542
00:42:09,277 --> 00:42:11,446
ഈ ജോലിയെ ചുറ്റിപ്പറ്റിയാണ് ജീവിതം മുഴുവൻ.

543
00:42:11,446 --> 00:42:14,449
എന്നിട്ടും ഒരു ദിവസം പണി
കിട്ടുമെന്ന് അറിയാമായിരുന്നു.

544
00:42:15,617 --> 00:42:18,119
നിങ്ങളെ പുറത്താക്കിയിട്ടുണ്ടോ? എന്തിന്?

545
00:42:18,203 --> 00:42:22,540
അന്യഗ്രഹ ജീവി എന്ന് വിളിച്ചുകൂവിയത്തിന്റെ പേരിൽ.

546
00:42:22,624 --> 00:42:24,834
പേപ്പർ വർക്ക് ഫയൽ ചെയ്തിരുന്നോ?

547
00:42:24,918 --> 00:42:26,294
ഞാൻ നുണ പറഞ്ഞു.

548
00:42:26,378 --> 00:42:28,505
എനിക്കറിയാമായിരുന്നു,
ഞാൻ അവർക്ക് തെളിവ് നൽകിയാൽ,

549
00:42:28,505 --> 00:42:31,091
അവർ എന്നെ വശത്താക്കി നിങ്ങളെ
ഒരു സൈനിക സൈറ്റിലേക്ക് അയയ്ക്കും.

550
00:42:31,091 --> 00:42:33,468
അത് തെളിയിക്കുന്ന ഒരാളാകാൻ ഞാൻ ആഗ്രഹിച്ചു.

551
00:42:34,594 --> 00:42:35,887
അങ്ങനെ ഞാൻ വിചാരിച്ചു.

552
00:42:36,846 --> 00:42:38,598
ഒരുതരത്തിൽ ജീവിതം പാഴാക്കുന്ന പോലെ.

553
00:42:40,976 --> 00:42:42,102
ഒരുപക്ഷേ ഇല്ലായിരിക്കാം.

554
00:42:43,311 --> 00:42:47,649
ഞങ്ങളുടെ സ്പീഷിസ്, കാര്യങ്ങളിലേക്കുള്ള
ഒരു എബ്ബിലും ഒഴുക്കിലും വിശ്വസിക്കുന്നു.

555
00:42:49,192 --> 00:42:52,153
നമ്മുടെ ഭാഗധേയങ്ങൾ ഒന്നിച്ചും
വ്യതിചലിച്ചും പോകുന്നു എന്ന്,

556
00:42:52,988 --> 00:42:56,199
ആ സമയം നമ്മൾ വിചാരിക്കുന്നത് പോലെയല്ല.

557
00:42:57,867 --> 00:43:03,415
ചില നിമിഷങ്ങൾ വലിയ ചെലവിൽ
പോലും സംഭവിക്കാനുള്ളതാണ്.

558
00:43:04,874 --> 00:43:07,335
ഒരുപക്ഷെ നീ ആ കുട്ടിയായിരിക്കണം...

559
00:43:07,419 --> 00:43:12,132
നിന്നെ വിട്ടയക്കാൻ നിയോഗിക്കപ്പെട്ട
ഒരാളാക്കാം ഞാൻ.

560
00:43:16,094 --> 00:43:17,345
ചിന്തിക്കേണ്ട ചിലത്.

561
00:43:23,018 --> 00:43:24,853
നിങ്ങൾ രണ്ടുപേരും ഇപ്പോ തന്നെ മാറണം.

562
00:43:30,150 --> 00:43:32,694
ഇത് പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,
പക്ഷേ ഞാൻ...

563
00:43:34,446 --> 00:43:36,489
നിന്നെ കണ്ടുമുട്ടാൻ എനിക്ക്
മിക്കവാറും കാത്തിരിക്കാനാവില്ല.

564
00:43:43,872 --> 00:43:46,333
നിങ്ങളുടെ പ്രാകൃത ഉപഗ്രഹങ്ങൾ വളരെ മന്ദഗതിയിലാണ്.

565
00:43:46,333 --> 00:43:47,917
നിങ്ങൾക്ക് എന്താണ് വേണ്ടത്?

566
00:43:48,001 --> 00:43:49,586
വേഗതയേറിയ ഒരു ഉപഗ്രഹം.

567
00:43:50,670 --> 00:43:52,839
ഞാൻ എവിടെ നിന്നാണ് വന്നത് എന്നതിന്റെ
ഒരു പതിപ്പിൽ നിങ്ങൾ വളരെ പ്രശസ്തനാണ്,

568
00:43:52,839 --> 00:43:54,549
എന്നാൽ നിങ്ങളുടെ സാധ്യതകൾ അസ്തമിക്കുന്നു.

569
00:43:54,549 --> 00:43:57,761
ആദം സോങ്ങിനെക്കാൾ കൂടുതൽ ആർക്കാണ്
ഇപ്പോൾ നേടാനോ നഷ്ടപ്പെടാനോ ഉള്ളത്?

570
00:43:58,803 --> 00:44:00,597
ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്ന്,
ഞാൻ ഭയക്കുന്നു.

571
00:44:01,473 --> 00:44:02,891
ഒരു പൈതൃകം മാത്രം.

572
00:44:02,891 --> 00:44:05,185
അവർ എല്ലാം കൊണ്ടുപോയി.

573
00:44:05,185 --> 00:44:06,770
നിങ്ങൾ അത് തരണം ചെയ്യും.

574
00:44:07,771 --> 00:44:11,274
നീ ഇപ്പോൾ പഴഞ്ചൊല്ലുകളുടെ
ഒരു വഴിത്തിരിവിലാണ്. രണ്ട് ഭാവികൾ.

575
00:44:11,358 --> 00:44:15,362
വംശനാശത്തിന്റെ വക്കിൽ നിന്ന് മനുഷ്യരാശിയെ തിരികെ
കൊണ്ടുവരുന്നതിലേക്ക് ഒന്ന് നിങ്ങളെ നയിക്കുന്നു.

576
00:44:15,362 --> 00:44:18,031
അവർ നിങ്ങളെ ഭാവിയുടെ പിതാവ് എന്ന് വിളിക്കും.

577
00:44:18,031 --> 00:44:20,408
നിങ്ങളുടെ സ്റ്റാറ്റസ് ക്യാപിറ്റലുകളെ അലങ്കരിക്കും.

578
00:44:21,368 --> 00:44:22,911
അല്ലെങ്കിൽ നിങ്ങൾ ഒറ്റയ്ക്ക് മരിക്കേണ്ടിവരും.

579
00:44:22,911 --> 00:44:24,162
മഹത്വമില്ല.

580
00:44:24,162 --> 00:44:26,915
നിങ്ങളുടെ സ്വന്തം 90-പ്രൂഫ് ഛർദ്ദിയുടെ
ഒരു കുളത്തിൽ മറന്നുപോയത്.

581
00:44:28,416 --> 00:44:31,503
ആ മറ്റൊരു വഴി ഞാൻ എങ്ങനെ ഉറപ്പുനൽകും?

582
00:44:31,503 --> 00:44:33,254
ഒന്നുകിൽ റെനി പിക്കാർഡ്
ഒരു ബഹിരാകാശ ഷിപ്പിൽ കയറിയാൽ

583
00:44:33,338 --> 00:44:39,010
നിങ്ങളുടെ ജോലിയെ കാലഹരണപ്പെടുത്തുന്നതോ അല്ലാത്തതോ
ആയ ഒരു കണ്ടെത്തൽ നടത്തുകയും ചെയ്യുന്നു.

584
00:44:40,178 --> 00:44:43,556
അവൾ കയറിയില്ലെങ്കിൽ, അതിന്റെ ഫലം ഞാൻ കണ്ടു.

585
00:44:43,640 --> 00:44:47,560
നിങ്ങളുടെ കാലത്ത് ഭൂമി പാരിസ്ഥിതിക
സ്വതന്ത്ര വീഴ്ചയിൽ സ്വയം കണ്ടെത്തും.

586
00:44:48,144 --> 00:44:50,730
അവർ തിരിയുന്ന മനുഷ്യൻ നിങ്ങളായിരിക്കും.

587
00:44:51,773 --> 00:44:53,775
നിങ്ങൾക്ക് അവസരം നൽകിയാൽ മാത്രം മതി.

588
00:44:55,068 --> 00:44:59,072
നിങ്ങൾക്ക് നിങ്ങളുടെ മകളെ നഷ്ടപ്പെടും,
പക്ഷേ ഒരു ലോകത്തിന്റെ ഗോഡ്ഫാദർ ആകുക.

589
00:45:00,198 --> 00:45:02,700
ഞാൻ അറിഞ്ഞിരിക്കേണ്ട ഏതെങ്കിലും
ധാർമ്മിക നിയമങ്ങളുണ്ടോ?

590
00:45:04,119 --> 00:45:06,079
എനിക്ക് നിങ്ങളെ മിഷൻ കൺട്രോളിൽ എത്തിക്കാൻ കഴിയും.

591
00:45:07,247 --> 00:45:08,957
ആദ്യം കാര്യം ആദ്യം.

592
00:45:08,957 --> 00:45:12,544
ഇപ്പോൾ എന്റെ വഴിയിൽ നിൽക്കുന്നതുപോലെ
നിങ്ങളുടെ വഴിയിലും ഒരാൾ ഉണ്ടാക്കും.

593
00:45:13,711 --> 00:45:14,921
പിക്കാർഡ്?

594
00:45:14,921 --> 00:45:16,297
വളരെ നല്ലത്.

595
00:45:16,381 --> 00:45:17,966
ഇതാണ് അറേഞ്ച്മെന്റ്.

596
00:45:17,966 --> 00:45:20,093
ദൈവമേ, പിക്കാർഡ്. നിങ്ങൾ എവിടെയായിരുന്നു?

597
00:45:20,093 --> 00:45:21,219
കാര്യമാക്കേണ്ടതില്ല.

598
00:45:21,219 --> 00:45:23,012
ട്രാൻസ്പോർട്ടർ സ്തംഭിച്ചുവെന്ന് റിയോസ് പറയുന്നു.

599
00:45:23,096 --> 00:45:24,848
തടസ്സപ്പെടുത്തുന്ന കോഡ് ബോർഗ് ആണ്.

600
00:45:26,141 --> 00:45:27,350
ജുറാറ്റി?

601
00:45:27,434 --> 00:45:29,894
മിനിറ്റുകൾക്കുള്ളിൽ എനിക്ക് നിങ്ങളെയും
അവനുമായി മുഖാമുഖം കാണാൻ സാധിക്കുന്നുണ്ട്.

602
00:45:29,978 --> 00:45:33,565
അവനെ നീക്കം ചെയ്യുന്നതിനുള്ള ഉചിതമായ മാർഗങ്ങളും
ഞാൻ നിങ്ങൾക്ക് നിർദേശിക്കാം.

603
00:45:34,774 --> 00:45:36,359
അവൾ സോങ്നൊപ്പം ഉണ്ട്.

604
00:45:36,443 --> 00:45:37,735
അവൾ എവിടേക്കാണ് പോകുന്നതെന്ന് നമുക്കറിയാം.

605
00:45:37,819 --> 00:45:40,864
ട്രാൻസ്പോർട്ടറെ ഏറ്റെടുക്കാൻ ജുറാറ്റി
ആഗ്രഹിക്കുന്നതിന് ഒരു കാരണമേ ഉള്ളൂ.

606
00:45:42,407 --> 00:45:44,075
എന്നിൽ നിന്ന് നിനക്ക് എന്താണ് വേണ്ടത്?

607
00:45:44,159 --> 00:45:48,329
എനിക്ക് ആവശ്യമുള്ള അസംസ്കൃത ചേരുവകളിലേക്ക് നിങ്ങൾക്ക്
ആക്സസ് ഉണ്ടെന്ന് നിങ്ങളുടെ രേഖകൾ സൂചിപ്പിക്കുന്നു.

608
00:45:48,997 --> 00:45:52,167
എനിക്ക് ഷിപ്പ് ലഭിച്ചുകഴിഞ്ഞാൽ,
നിങ്ങൾക്ക് നിങ്ങളുടെ പൈതൃകം ലഭിക്കും.

609
00:45:53,251 --> 00:45:55,170
ലാ സിറീനയ്ക്കായിയാണ് ക്വീൻ വരുന്നത്.

610
00:45:55,170 --> 00:45:58,756
ഗാലക്സിയെ സ്വാംശീകരിക്കുന്നതിൽ 400
വർഷത്തെ ജമ്പാണ് അവൾ ആഗ്രഹിക്കുന്നു.

611
00:45:59,799 --> 00:46:04,095
തിരിച്ച് വീട്ടിലേക്ക് പോകണമെങ്കിൽ
ആ ഷിപ്പിനെ നമ്മൾ സംരക്ഷിക്കണം.

612
00:46:04,888 --> 00:46:07,140
നമ്മുക് ടാലിൻ ട്രാൻസ്പോർട്ടർ ഉപയോഗിക്കാം.
നമുക്ക് പോകാം.

613
00:46:09,642 --> 00:46:11,060
ഗുഡ് ലക്ക്.

614
00:46:12,604 --> 00:46:14,522
നീയും, എന്റെ സുഹൃത്തേ.

615
00:46:18,276 --> 00:46:21,863
അവൾ സ്വാംശീകരണത്തിന് തയ്യാറായിരിക്കും.
അത് ഉറപ്പാണ്.

616
00:46:26,367 --> 00:46:30,079
അതിനാൽ അവൾ ഷിപ്പിനായി വരുവാണെകിൽ
അത് ഒറ്റക്കായിരിക്കില്ല.

617
00:46:31,372 --> 00:46:32,540
നന്ദി, ജനറൽ.

618
00:46:33,541 --> 00:46:35,418
അവ തികച്ചും പര്യാപ്തമാണെന്ന് തോന്നുന്നു.

619
00:46:38,338 --> 00:46:40,006
സ്പിയർഹെഡ് ഓപ്പറേഷൻസ്.

620
00:46:41,007 --> 00:46:44,177
ഇവരെല്ലാം മുൻ എക്സ്-ഫോസെസാണ്.
മികച്ചതിൽ മികച്ചത്.

621
00:46:45,678 --> 00:46:49,432
അപ്പോൾ, നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് എന്താണ്
വേണ്ടതെന്ന് ആരെങ്കിലും ഒന്ന് പറയുമോ?

622
00:47:04,531 --> 00:47:07,909
വിഷമിക്കേണ്ട. ഒരു നിമിഷം മാത്രം വേദനിക്കു.

623
00:47:12,747 --> 00:47:15,750
അവരുടെ ജൈവശാസ്ത്രപരവും സാങ്കേതികവുമായ
വ്യതിരിക്തതകൾ നമ്മുടേതിന്

624
00:47:15,750 --> 00:47:19,462
അൽപം കൂടി ചേർക്കാനുള്ള മാനസികാവസ്ഥയിൽ ആരാണ്?

625
00:47:41,651 --> 00:47:43,194
ഒറിജിനൽ സ്റ്റാർ ട്രെക്ക് തീം: അലക്സാണ്ടർ കറേജ്

626
00:48:14,100 --> 00:48:16,102
പരിഭാഷ: അഞ്ജലി നായർ

